HOME
DETAILS

സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയുള്ള തീര്‍ഥാടകരുടെ തിരക്കേറി

  
backup
August 13 2016 | 19:08 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95


നെടുമ്പാശ്ശേരി: ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി മക്കയിലേക്ക് യാത്രയാകുന്ന തീര്‍ഥാടകരുടെ തിരക്കേറി. കഴിഞ്ഞ നാല് ദിവസങ്ങളിലായി തൊള്ളായിരത്തോളം തീര്‍ഥാടകര്‍ നെടുമ്പാശ്ശേരി വഴി യാത്രയായിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി കൂടുതല്‍ പേര്‍ യാത്ര തിരിക്കും. സഊദി എയര്‍ലൈന്‍സിന്റെ ചാര്‍ട്ടേര്‍ഡ് വിമാനത്തിലും എയര്‍ ഇന്ത്യ, സഊദി എയര്‍ലൈന്‍സ്, ഒമാന്‍ എയര്‍ ,ജെറ്റ് എയര്‍വെയ്‌സ് തുടങ്ങിയവയുടെ വിമാനങ്ങളിലുമാണ് തീര്‍ഥാടകര്‍ യാത്രയായത്.
തീര്‍ഥാടകരോടൊപ്പം കുടുംബാംഗങ്ങളും, ബന്ധുക്കളും യാത്രയയക്കാന്‍ എത്തുന്നതോടെ വിമാനത്താവളത്തിലും തിരക്കേറുകയാണ്.സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് യാത്രക്കാരുടെ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതോടെ യാത്രയില്‍ തടസം നേരിടാതിരിക്കാന്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുന്‍പെങ്കിലും തീര്‍ഥാടകരോട് വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ വിവിധ ഹജ്ജ് ഗ്രൂപ്പുകള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര ടെര്‍മിനലിനകത്ത് തീര്‍ഥാടകര്‍ക്ക് ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിനും സിയാല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. 5422 പേര്‍ക്കാണ് ഈ വര്‍ഷം സംസ്ഥാനത്ത് നിന്നും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി ഹജ്ജിന് പോകാന്‍ അനുമതി ലഭിച്ചിരിക്കുന്നത്.ഇതില്‍ ബഹുഭൂരിഭാഗം പേരും നെടുമ്പാശ്ശേരി വഴിയാണ് യാത്രയാകുന്നത്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി ഇല്ലാത്തതിനാല്‍ വലിയ വിമാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള സര്‍വിസുകള്‍ പ്രമുഖ വിമാന കമ്പനികള്‍ നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago