HOME
DETAILS
MAL
ഉത്തരകൊറിയയില്‍ ആണവ പരീക്ഷണ സ്ഥലത്ത് ടണല്‍ തകര്‍ന്നു; 200 മരണം
backup
October 31 2017 | 14:10 PM
ടോക്കിയോ: ഉത്തരകൊറിയയില്‍ ആണവ പരീക്ഷണം നടത്തുന്ന സ്ഥലത്തെ ടണല്‍ തകര്‍ന്നു വീണ് 200ഓളം പേര് മരിച്ചതായി റിപ്പോര്‍ട്ട്. ആണവ പരീക്ഷണം നടത്തുന്ന പ്രദേശത്ത് നിര്‍മാണത്തിലിരിക്കുന്ന തുരങ്കമാണ് തകര്‍ന്നു വീണത്.
ഉത്തരകൊറിയയിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തെ കില്‍ജു പട്ടണത്തിലാണ് സംഭവം. തുരങ്കത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജപ്പാനിലെ ടോക്കിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ടി.വി ചാനലാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്. ആദ്യം ടണല്‍ തകര്‍ന്ന് നൂറോളം പേരാണ് മരിച്ചതെന്നും പിന്നീട് രക്ഷാപ്രവര്‍ത്തനം നടക്കുന്ന സമയത്ത് ടണലിന്റെ മറ്റൊരു ഭാഗം കൂടി തകര്‍ന്നു വീണാണ് ബാക്കിയുള്ളവരും മരിച്ചതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."