കേരളോത്സവം ഗംഭീരമായി: സമാപിച്ചപ്പോള്‍ ആരോപണങ്ങള്‍ ബാക്കി
റിയാദ്: ഏറെ കൊട്ടിഘോഷിച്ച് മലയാളി നിറസാന്നിധ്യത്തോടെ കേരളോത്സവത്തിന് സമാപനമായെങ്കിലും ആരോപണങ്ങളുമായി ഒരു വിഭാഗം രംഗത്തെത്തിയത് മേളക്ക് മങ്ങലേല്‍പ്പിച്ചു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന പരിപാടിയിലെ സമാപന സമ്മേളനത്തിലെ ചിലരുടെ പ്രവര്‍ത്തനങ്ങളാണ് മേളയുടെ ഒടുവില്‍ മങ്ങലേല്‍പിച്ചത്.
ആദരിക്കല്‍ ചടങ്ങില്‍ അര്‍ഹരായവരെ തഴഞ്ഞ് അനര്‍ഹര്‍ക്ക് പ്രാധാന്യം നല്‍കിയെന്നാണ് ആരോപണമുയര്‍ന്നത്. മേളയുടെ തുടക്കം മുതല്‍ പൂര്‍ണ വിജയത്തിനായി അഹോരാത്രം കഷ്ടപ്പെട്ടവരെ തഴഞ്ഞ് ചുളുവില്‍ വലിഞ്ഞുകയറി കൂടിയവര്‍ക്ക് ആദരവ് നല്‍കിയതിനെ ഒരു സംഘം ചോദ്യം ചെയ്തത് ബഹളത്തിനിടയാക്കി.
സംഭവം വിവാദമായതോടെ കോണ്‍സുലേറ്റ് സംഘാടകരോട് വിശദീകരണം തേടി. പ്രതിഷേധം കനത്തപ്പോള്‍ സംഘാടകര്‍ സ്‌റ്റേജില്‍ കയറി ക്ഷമാപണം നടത്തി. തെറ്റു തിരുത്താന്‍ നടപടി സ്വീകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. നേരത്തെ ലിസ്റ്റില്‍പെട്ട മുഴുവന്‍ പേര്‍ക്കും ബുധനാഴ്ച കോണ്‍സുലേറ്റില്‍ വിളിച്ചു വരുത്തി ഉപഹാരം നല്‍കും. ചിലരുടെ താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങിയ നടപടി ഖേദകരമാണെങ്കിലും കേരളക്കാരുടെ പൂര്‍ണ സാന്നിധ്യം മൂലം മേള വന്‍ വിജയമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."