HOME
DETAILS
MAL
ബസിനുപിന്നാലെ ഓഫിസ് കെട്ടിടത്തിനും കാവിപൂശി യോഗി സര്‍ക്കാര്‍
backup
November 01 2017 | 01:11 AM
ലഖ്നൗ: ഓഫിസ് കെട്ടിടത്തിന് കാവി നിറം പൂശി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണപരിഷ്കാരം. ബസുകള്‍ക്ക് കാവിനിറം പൂശിയതിനുപിന്നാലെയാണ് ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഭവന് എന്നറിയപ്പെടുന്ന സെക്രട്ടേറിയറ്റ് അനെക്സ് കെട്ടിടത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കാവി നിറം നല്‍കുന്നത്. വെള്ളയും നീലയും നിറത്തിലുള്ള കെട്ടിടസമുച്ചയത്തെ കാവിയണിയിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."