HOME
DETAILS
MAL
കര്‍ണാടകയില്‍ ആദ്യ വനിതാ ഡി.ജി.പി
backup
November 01 2017 | 01:11 AM
ബംഗളൂരു: കര്‍ണാടകയുടെ ചരിത്രത്തിലാദ്യമായി വനിതാ ഡി.ജി.പി സ്ഥാനമേറ്റു. 1983 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ നീലാമണി എന്‍. രാജുവിനെയാണ് ഡി.ജി.പിയായി സര്‍ക്കാര്‍ നിയമിച്ചത്. ഇന്നലെ രൂപക് കുമാര്‍ ദത്ത സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ ഡി.ജി.പിയെ സര്‍ക്കാര്‍ നിയമിച്ചത്.
ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ വനിതാ ഡി.ജി.പിയുടെ പേര് പുറത്തുവിട്ടത്. ഉത്തരാഖണ്ഡ് റൂര്‍ക്കീ സ്വദേശിനിയാണ് നീലാമണി രാജു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."