സര്‍ദാര്‍ പട്ടേലിന്റെ സംഭാവനകളെ മുന്‍ സര്‍ക്കാര്‍ അവഗണിച്ചു: മോദി
ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ സംഭാവനകളെ മുന്‍ സര്‍ക്കാര്‍ അവഗണിച്ചുവെന്ന് കോണ്‍ഗ്രസിന്റെ പേരെടുത്തു പറയാതെ നരേന്ദ്ര മോദിയുടെ വിമര്‍ശനം. രാജ്യത്തെ പടുത്തുയര്‍ത്തുന്നതില്‍ വലിയ സംഭാവനയാണ് അദ്ദേഹം നല്‍കിയതെന്നും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ ജന്മദിനാഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
രാജ്യത്തെ ഐക്യത്തിലേക്ക് എത്തിക്കാനാണ് പട്ടേല്‍ ശ്രമിച്ചിരുന്നത്. ഇക്കാര്യം ഇന്നത്തെ യുവതലമുറ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി നടത്തിയ ശ്രമങ്ങളില്‍ നാം അഭിമാനിക്കുകയാണെന്നും ഡല്‍ഹി ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി.
ഉരുക്കുമനുഷ്യന്‍ എന്ന പേരിലറിയപ്പെട്ട അദ്ദേഹം മഹാത്മാ ഗാന്ധിയ്ക്കും നെഹ്്‌റുവിനുമൊപ്പം നിന്നാണ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തത്. രാജ്യം സ്വതന്ത്രമായപ്പോള്‍ ആദ്യത്തെ ആഭ്യന്തരമന്ത്രിയുമായി. രാജ്യത്തെ ഐക്യത്തില്‍ നിലനിര്‍ത്താന്‍ അദ്ദേഹം കഠിനാധ്വാനം ചെയ്തിരുന്ന കാര്യം വിസ്മരിക്കാവുന്നതല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."