ഫയര്‍ഫോഴ്‌സില്‍ ഗ്രേഡ് പ്രമോഷന്‍ : സര്‍ക്കാര്‍ ഉത്തരവിറങ്ങി
തിരുവനന്തപുരം: ഫയര്‍ഫോഴ്‌സിലെ വിവിധ തസ്തികകളില്‍ ഗ്രേഡ് പ്രമോഷന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഗ്രേഡ് പ്രമോഷന്‍ ലഭിക്കുന്ന ജീവനക്കാരുടെ തസ്തികയുടെ പേരും യൂനിഫോമും മാത്രമായിരിക്കും മാറുക. ശമ്പള നിരക്കും ഡ്യൂട്ടിയും പഴയപടി തുടരും. ഇവര്‍ക്ക് റെഗുലര്‍ പ്രമോഷന് ഊഴം ലഭിക്കുന്ന അവസരത്തില്‍ അപ്രകാരം സ്ഥാനക്കയറ്റം നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നു.
ഇതനുസരിച്ച് 15 വര്‍ഷം പൂര്‍ത്തിയാക്കിയ ഫയര്‍മാന്‍ ,ഫയര്‍മാന്‍ കം പമ്പ് ഓപ്പറേറ്റര്‍മാരെ ഗ്രേഡ് ലീഡിങ് ഫയര്‍മാന്‍, ഗ്രേഡ് ഡ്രൈവര്‍ മെക്കാനിക്ക് ആയും 22 വര്‍ഷം പൂര്‍ത്തിയാക്കിയ ലീഡിങ് ഫയര്‍മാന്‍, ഡ്രൈവര്‍ മെക്കാനിക്ക് എന്നിവരെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ആയും 28 വര്‍ഷം പൂര്‍ത്തിയാക്കിയ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍മാരെ ഗ്രേഡ് സ്റ്റേഷന്‍ ഓഫിസര്‍ ആയും നിയമിക്കും.
വര്‍ഷത്തില്‍ രണ്ടു തവണ ഗ്രേഡ് പ്രമോഷന്‍ നടപ്പാക്കും. ഇത്തരത്തില്‍ പ്രമോഷന്‍ ലഭിക്കുന്ന ജീവനക്കാര്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്ന തസ്തികക്കു തുല്യമായതോ അതില്‍ കൂടുതലോ ശമ്പളം വാങ്ങുന്നവരായിരിക്കണമെന്ന് നിബന്ധനയുണ്ട്. ഫയര്‍ സര്‍വിസ് അസോസിയേഷന്‍ സമര്‍പ്പിച്ച നിവേദനവും ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."