HOME
DETAILS
MAL
മദ്യത്തിന് ഇന്നുമുതല്‍ വില കൂടും
backup
November 01 2017 | 01:11 AM
തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഇന്നുമുതല്‍ വിലകൂടും. നിലവിലുണ്ടായിരുന്ന തറവിലയുടെ ഏഴ് ശതമാനം വര്‍ധന വരുത്താന്‍ ബിവറേജസ് കോര്‍പറേഷനും ഉല്പാദകരും തമ്മില്‍ തീരുമാനത്തിലായതിനെ തുടര്‍ന്നാണ് മദ്യത്തിന്റെ വില ഉയരുന്നത്. ഇത്തരത്തില്‍ പുതുക്കിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ആയിരം രൂപയില്‍ താഴെയുള്ള ബ്രാന്‍ഡുകള്‍ക്ക് 25 രൂപവരെയും കൂടിയ ബ്രാന്‍ഡുകള്‍ക്ക് 30 രൂപവരെയും വിലകൂടും. കമ്പനികള്‍ക്ക് വര്‍ധിപ്പിച്ചു നല്കുന്ന ഏഴ് ശതമാനത്തിനൊപ്പം നികുതിയും ചേരുമ്പോഴാണ് ഈ വര്‍ധന ഉണ്ടാകുക.
വില വര്‍ധന ഇന്ന് നിലവില്‍ വരുമെങ്കിലും ഇന്ന് മദ്യശാലകള്‍ക്ക് അവധിയായതിനാല്‍ പുതുക്കിയ വിലയില്‍ നാളെ മുതല്‍ മാത്രമേ മദ്യവില്പന ആരംഭിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."