ബ്രഹ്മപുത്രയിലെ ജലം ഊറ്റാന്‍ തുരങ്കം: ആരോപണം നിഷേധിച്ച് ചൈന
ബെയ്ജിങ്: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും ബംഗ്ലാദേശിന്റെയും പ്രധാന ജലസ്രോതസായ ബ്രഹ്മപുത്ര നദിയില്‍നിന്നു വെള്ളം ചോര്‍ത്താന്‍ തയാറെടുക്കുന്നതായ വാര്‍ത്ത നിഷേധിച്ച് ചൈന രംഗത്തെത്തി. ബ്രഹ്മപുത്രയുടെ പോഷകനദിയായ യര്‍ലങ് സാങ്‌പോയില്‍നിന്നു ചൈനയിലെ ഷിന്‍ജിയാങ്ങിലേക്ക് ആയിരം കിലോമീറ്റര്‍ വരുന്ന തുരങ്കം നിര്‍മിച്ചു ജലം ഊറ്റാനാണ് പദ്ധതിയെന്നായിരുന്നു ആരോപണം. ഇതിനെ പച്ചക്കള്ളമെന്നാണ് ചൈന വിശേഷിപ്പിച്ചത്.
ഇത്തരം തുരങ്കം നിര്‍മിക്കുന്നതിലൂടെ ഷിന്‍ജിയാങ്ങിലെ മരുഭൂമി കൃഷിയോഗ്യമാക്കാനാണ് ഉദ്ദേശമെന്നും സൗത്ത് ചൈന മോര്‍മിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു പുറത്തുവന്നതോടെ വന്‍ വിവാദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സംഭവം നിഷേധിച്ച് ചൈന രംഗത്തെത്തിയത്. ചൈനയുടെ പുതിയ നീക്കം ഇന്ത്യ-ചൈന നയതന്ത്രബന്ധത്തില്‍ വന്‍ വിള്ളലുണ്ടാക്കുന്നതിനു കാരണമാകുമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഏറ്റവും ഉയരംകൂടിയ പീഠഭൂമിയായ ടിബറ്റില്‍നിന്നു വെള്ളം ഊറ്റുന്നതും തുരങ്കം നിര്‍മിക്കുന്നതും ഗുരുതര പരിസ്ഥിതി പ്രശ്‌നമാണെന്നു ചൂണ്ടിക്കാട്ടി ഗവേഷകരും ബ്രഹ്മപുത്രയിലെ വെള്ളം കുറയുന്നതു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഭാവിയെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി നിരീക്ഷകരും രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് നിഷേധവുമായി ചൈന രംഗത്തെത്തിയത്. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത പച്ചക്കള്ളമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുയിനിങ് പറഞ്ഞു. നദീജലം പങ്കിടുന്നതിലെ ഉഭയകക്ഷി സഹകരണത്തിനു വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ചൈന വ്യക്തമാക്കി.
എന്നാല്‍, ഇത്തരമൊരു പദ്ധതി ചൈനയുടെ അജന്‍ഡയിലുണ്ടെന്ന സംശയം ബലപ്പെടുകയാണ്. നദിയുടെ ഗതിതന്നെ മാറ്റുന്ന തരത്തിലുള്ള പദ്ധതിരേഖ കഴിഞ്ഞ മാര്‍ച്ചിലാണ് ചൈനീസ് സര്‍ക്കാര്‍ സമര്‍പ്പിച്ചതെന്നാണു വിവരം. ലോകത്തിലെ തന്നെ ഏറ്റവും വലിയ തുരങ്കത്തിനായാണ് ചൈനയുടെ ശ്രമം. തുരങ്ക നിര്‍മാണ വിദഗ്ധന്‍ വാങ് മെന്‍ഷു, ഈ മേഖലയിലെ ശാസ്ത്രജ്ഞന്‍ വാങ് വിയ, 100 ശാസ്ത്രജ്ഞന്മാര്‍ എന്നിവര്‍ ചേര്‍ന്ന് ഇതിന്റെ ഗവേഷണ ജോലികളിലാണ്.
എട്ടു വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന തുരങ്കത്തിനായി 11.7 ബില്യന്‍ ഡോളറാണു ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ഭാഗത്തുനിന്നു ശക്തമായ എതിര്‍പ്പുണ്ടാകുമെന്നതു വ്യക്തമാണെങ്കിലും രഹസ്യമായി പദ്ധതിയുമായി ചൈന മുന്നോട്ടുപോകുന്നതായാണ് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യാര്‍ലങ് സാങ്‌പോ എന്നു ടിബറ്റില്‍ അറിയപ്പെടുന്ന നദി ഇന്ത്യന്‍ അതിര്‍ത്തിയായ അരുണാചല്‍ പ്രദേശില്‍ സിയാങ് എന്ന പേരിലും അസാമില്‍ ബ്രഹ്മപുത്ര എന്ന പേരിലും ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിരിലായി ഒഴുകുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."