ഗൗരിയമ്മയുടെ ജീവിതം ഡോക്യുമെന്ററി ആക്കുന്നു
തിരുവനന്തപുരം: കെ.ആര്‍ ഗൗരിയമ്മയുടെ ജീവിതം 'ഗൗരി ദി അയേണ്‍ ലേഡി' എന്ന പേരില്‍ ഡോക്യൂമെന്ററിയാക്കുന്നു. ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതമാണ് ഇതിവൃത്തമെന്ന് സംവിധായകന്‍ റിനീഷ് തിരുവള്ളൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം പതിനെട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ സ്വിച്ച് ഓണ്‍ കര്‍മം മന്ത്രി ഇ.പി.ജയരാജന്‍ നിര്‍വഹിക്കും. മന്ത്രി എ.കെ ബാലന്‍ ആദ്യ ക്ലാപ്പടിക്കും. ടീസര്‍ സ്വിച്ച് ഓണ്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും.
നവംബറില്‍ പ്രദര്‍ശിപ്പിക്കാനാണ് ആലോചനയെന്ന് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ സൂരജ് എസ്.മേനോന്‍ പറഞ്ഞു. ഗൗരിയമ്മയ്‌ക്കൊപ്പം വിവിധ മേഖലയില്‍ പ്രവര്‍ത്തിച്ച വ്യക്തികളുടെ സാന്നിധ്യവും ഉണ്ടാകും. രാഷ്ട്രീയ ജീവിതത്തിനപ്പുറം ഗൗരിയമ്മ തുറന്നു പറയുന്ന എല്ലാ കാര്യങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുമെന്നും സൂരജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."