കെ.എസ്.ആര്.ടി.സി ബസിനുനേരെ കാട്ടാനയുടെ ആക്രമണം: യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
നിലമ്പൂര്‍: നിലമ്പൂര്‍- ബംഗളൂരു റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഡീലക്സ് ബസിനുനേരെ കാട്ടാനയുടെ ആക്രമണം. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ബന്ദിപ്പൂരില്വച്ചാണ് സംഭവം.
ചെക്ക് പോസ്റ്റിന് സമീപം റോഡില്‍ നിലയുറപ്പിച്ച കൊമ്പനെകണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്തിയതോടെ പാഞ്ഞെത്തിയ ആന ബസിന് മുന്നിലെ ഗ്ലാസ് അടിച്ചുതകര്‍ക്കുകയും മറിച്ചിടാന്‍ ശ്രമിക്കുകയുമായിരുന്നു. ബസിന്റെ ബോഡിക്കും കേടുപാടുകള്‍ വരുത്തി.
പരിഭ്രാന്തരായ യാത്രക്കാര്‍ നിലവിളിച്ചതോടെ ഡ്രൈവര്‍ കെ.സി പ്രകാശന് അതിവേഗത്തില്‍ ബസ് മുന്നോട്ടെടുത്തതിനാല്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് കണ്ടക്ടര്‍ പി.കെ കൈരളീദാസ് പറഞ്ഞു. നിലമ്പൂരിലെത്തിയ ബസ് അറ്റകുറ്റപ്പണിക്കായി എടപ്പാള്‍ ഡിപ്പോയിലേക്ക് മാറ്റി. രാത്രിയാത്ര നിരോധനമുള്ള ഈ റൂട്ടില്‍ ബസുകള്ക്കുമുന്നില് കാട്ടാനകള്‍ എത്തുന്നത് പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."