HOME
DETAILS
MAL
എല്ലാ പൊലിസ് സ്റ്റേഷനുകള്‍ക്കും വെബ്സൈറ്റ്
backup
November 01 2017 | 01:11 AM
തിരുവനന്തപുരം: പൊലിസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകള്‍ക്കും പ്രത്യേകം വെബ്സൈറ്റ് നിര്‍മിക്കുന്നു. നടപടികള്‍ അന്തിമഘട്ടത്തിലാണ്. രണ്ടാഴ്ചക്കുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണ് ആഭ്യന്തരവകുപ്പിന്റെ പ്രതീക്ഷ. ഉദ്യോഗസ്ഥരുടെ പേരും ഫോണ്‍ നമ്പരും, ഹെല്പ് ലൈന്‍ നമ്പറുകള്‍, സ്റ്റേഷന്റെ അധികാര പരിധി തുടങ്ങിയ വിവരങ്ങള്‍ വെബ്സൈറ്റില്‍നിന്ന് ലഭിക്കും. ഓണ്‍ലൈനായി പരാതി നല്‍കാനും അതിന്മേലുള്ള നടപടികള്‍ എന്തൊക്കെയെന്ന് അറിയാനും സൗകര്യമുണ്ടാകും. സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയ്ക്കാണ് വെബ്സൈറ്റ് നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."