HOME
DETAILS

നമ്മുടെ നദികള്‍

  
backup
November 01 2017 | 02:11 AM

%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%a6%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

നദികള്‍ കൊണ്ട് സമ്പന്നമാണ് കേരളം. പര്‍വതനിരകളില്‍ നിന്ന് പനിനീരായി ഉത്ഭവിക്കുന്ന 44 നദികള്‍ നമുക്കുണ്ട്. വിവിധ ജില്ലകളിലൂടെ ചെറുരൂപത്തിലും വലിയ ഭാവത്തിലുമായി ഒഴുകുന്നു അവ. ഇതില്‍ 41 എണ്ണം പടിഞ്ഞാറോട്ടാണ് കുതിച്ചുപായുന്നത്. മൂന്നെണ്ണം കിഴക്കോട്ടും. കബനി നദി, ഭവാനിപ്പുഴ, പാമ്പാര്‍ എന്നിവയാണ് കിഴക്കോട്ട് ഒഴുകുന്ന നദികള്‍. 

നദികളെ ആശ്രയിച്ചായിരുന്നു ആദിമകാലത്ത് ഗതാഗതം നടന്നിരുന്നത്. ജലസമൃദ്ധിയില്‍, പ്രകൃതി രമണീയതയില്‍, വ്യാവസായിക മുന്നേറ്റത്തില്‍, വൈദ്യുതോല്‍പ്പാദനത്തിലും ഈ നദികള്‍ തനതായ പങ്കുവഹിക്കുന്നു.15 കിലോമീറ്ററോ കൂടുതലോ നീളമുള്ള പുഴയെയാണ് നദിയായി കണക്കാക്കുന്നത്. ഭാരതത്തിലെ മഹാനദികളുടെ പട്ടികയിലെ ഒന്നുപോലും കേരളത്തില്‍ നിന്നില്ല. 2,000 മുതല്‍ 20,000 ച.കി.മീറ്ററുകള്‍ക്കിടക്ക് നീര്‍വാര്‍ച്ചാപ്രദേശം ഉള്ളവയാണ് ഇടത്തരം നദികള്‍. ഇങ്ങനെ നോക്കുമ്പോള്‍ പെരിയാര്‍, ഭാരതപ്പുഴ, പമ്പ, ചാലിയാര്‍ എന്നിവ ഇടത്തരം നദികളാണ്.
2,000 ച.കി.മീറ്ററില്‍ കുറഞ്ഞ നീര്‍വാര്‍ച്ചാപ്രദേശം ഉള്ളവയാണ് ചെറു നദികള്‍. കേരളത്തിലെ 40 നദികള്‍ ഈ ഗണത്തില്‍പ്പെടും.16 കിലോമീറ്റര്‍ നീളമുള്ള ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴ മുതല്‍ 244 കിലോമീറ്റര്‍ നീളമുള്ള പെരിയാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.100 കി.മീറ്ററില്‍ കൂടുതല്‍ നീളമുള്ള 11 നദികളുമുണ്ട്.

 

നദികളും കാലാവസ്ഥയും

44 നദികളില്‍ 41 ഉം പടിഞ്ഞാറോട്ടൊഴുകുമ്പോള്‍ മൂന്നെണ്ണം കിഴക്കോട്ടൊഴുകി കാവേരിയില്‍ ചേരുന്നു.15 കിലോമീറ്ററിനു താഴെ നീളമുള്ളവ നിരവധിയുണ്ടെങ്കിലും അവയെ നദികളുടെ ഗണത്തില്‍ പെടുത്തിയിട്ടില്ല. മിക്ക നദികളും ഒരേ ദിശയില്‍ ഒഴുകുന്നു. ഇവിടുത്തെ നദികള്‍ മറ്റു സംസ്ഥാനങ്ങളിലേതിനെ അപേക്ഷിച്ച് വളരെ ചെറുതാണ്.

പെരിയാര്‍
കേരളത്തിലെ ഏറ്റവും വലിയ നദി. നീളത്തിലും നീരൊഴുക്കിലും. 244 കിലോമീറ്റര്‍ നീളമുണ്ട്. പുരാതനകാലത്ത് 'ചൂര്‍ണി നദി' എന്നാണ് പെരിയാര്‍ വിളിക്കപ്പെട്ടിരുന്നത്. എറണാകുളം, ഇടുക്കി ജില്ലകളിലേക്ക് ഒഴുകുന്ന ഈ നദി വൈദ്യുതോത്പാദന സാധ്യതകള്‍ക്കും മറ്റു നദികളേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നു. ദേവികുളത്തിന് തെക്ക് 30 കിലോമീറ്റര്‍ അകലെയുള്ള ശിവഗിരി മലനിരകളില്‍ 1830 മീറ്റര്‍ ഉയരത്തില്‍ നിന്ന് പെരിയാര്‍ ജന്മമെടുത്ത്, 5398 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ തടപ്രദേശത്തോടെ ഒഴുകുന്നു.
ഈ തടപ്രദേശത്തിന്റെ 114 ചതുരശ്ര കിലോമീറ്റര്‍ തമിഴ്‌നാട്ടിലാണ്. ഇവിടെ നിന്ന് വടക്കോട്ടൊഴുകുമ്പോള്‍ മുതിരപ്പുഴയാറ്, പെരിഞ്ചാന്‍കുട്ടിയാറ്, ചെറുതോണിയാറ്, മുല്ലയാറ്, പെരുംതുറയാറ്, കുടപ്പനയാറ് എന്നിവ പോഷകനദികളുമാകുന്നു. പടിഞ്ഞാറോട്ടു പോകുമ്പോള്‍ കൂട്ടിന് തൊട്ടിയാറ്, ഇടമലയാറ് എന്നിവയും. പെരിയാറിന്റെ പ്രധാന പോഷകനദിയാണ് മുതിരപ്പുഴയാറ്.


ഭാരതപ്പുഴ

കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി. നിള. ഭാരതപ്പുഴ എന്നപേരിലും അറിയപ്പെടുന്നു. പശ്ചിമ ഘട്ടത്തില്‍ നിന്ന് ഉത്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്ന നിള 209 കിലോമീറ്റര്‍ ദൂരം താണ്ടുന്നു. വെറുമൊരു നദി എന്നതിനേക്കാള്‍ നിള കേരളത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങളിലൊന്നാണ്. മലയാളസാഹിത്യത്തിലും ഒട്ടേറെ മലയാളികളുടെ ജീവിതത്തിലും നിളയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്.
പേരാറ്, കോരയാറ്, വരട്ടാറ്, വാളയാറ് എന്നീ ശുദ്ധദ്രാവിഡ നാമങ്ങളും ഭാരതപ്പുഴ, നിള, ഗായത്രി, മംഗലനദി എന്നീ സംസ്‌കൃതനാമങ്ങളും ഈ നദിക്കുണ്ട്.
പേരാറ് എന്നായിരുന്നു പണ്ടുകാലത്ത് അറിയപ്പെട്ടിരുന്നത്. ഭാരതപ്പുഴ, നിള, ഗായത്രി, മംഗലനദി എന്നിവയെല്ലാം പില്‍ക്കാലത്തെ ആര്യ സംസ്‌കാരത്തിന്റെ സംഭാവനകളാണ്.
മലയാളത്തിന്റെ സംസ്‌കാര സമ്പന്നമായ മഹാനദിയാണ് ഭാരതപ്പുഴ. കലയും സാഹിത്യവും തുടങ്ങി പ്രശസ്തമായവയെല്ലാം ഈ നദീതീരത്തിന്റെ സംഭാവനയാണ്. എക്കാലവും ഈ നദി തരുന്ന വളര്‍ച്ചയാണ് ലോകഭൂപടത്തില്‍ നമ്മേയെല്ലാം അടയാളപ്പെടുത്തുന്നത്. മാമാങ്കം, കേരള കലാമണ്ഡലം, കുഞ്ചന്‍ നമ്പ്യാരുടെ ഓട്ടന്‍ തുള്ളല്‍, പൈങ്കുളം, മാണി, ഗുരുകുലങ്ങള്‍ വഴി വളര്‍ന്ന കൂടിയാട്ടം, തൃത്താലയിലെ തായമ്പക, തിരുനാവായയിലെ ബലിതര്‍പ്പണാദികര്‍മങ്ങള്‍ അങ്ങനെ നിരവധി സംഭവങ്ങള്‍ ഇവിടെ നിറഞ്ഞ് നില്‍ക്കുന്നു.
തമിഴ്‌നാട്ടിലെ ആനമലയില്‍ നിന്നാണ് ഭാരതപ്പുഴ ഉത്ഭവിയ്ക്കുന്നത്. കോയമ്പത്തൂര്‍, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ കൂടി പടിഞ്ഞാറോട്ട് ഒഴുകി പൊന്നാനിയില്‍ അറബിക്കടലില്‍ ചേരുന്നു. 251 കി.മി. നീളമുള്ള ഭാരതപ്പുഴ കേരളത്തില്‍ വച്ച് ഏറ്റവും നീളം കൂടിയ നദിയാണ്. ഏറ്റവും വിസ്തൃതമായ നദീതടപ്രദേശവും ഭാരതപ്പുഴയുടേതാണ്.
ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ,(ചിറ്റൂര്‍പുഴ, അമരാവതി) കല്‍പ്പാത്തി പുഴ. തൂതപ്പുഴ എന്നിവയാണ് പ്രധാന പോഷകനദികള്‍. ഗായത്രിപ്പുഴ ആനമലയില്‍ നിന്ന് ഉത്ഭവിച്ച് കൊല്ലങ്കോട്, നെന്മാറ, ആലത്തൂര്‍, വടക്കാഞ്ചേരി, കോഴിയാനി, പഴയന്നൂര്‍ എന്നീപ്രദേശങ്ങളിലൂടെ മായന്നൂരില്‍ ഭാരതപ്പുഴയില്‍ എത്തിച്ചേരുന്നു. മറ്റൊരു പോഷകനദിയാണ് പാലാര്‍, അലിയാര്‍, ഉപ്പാര്‍ എന്നീ നദികള്‍ കണ്ണാടിയുടെ ഉപനദികളാണ്. പറളിയില്‍ വച്ചാണ് കല്‍പ്പാത്തിപ്പുഴയില്‍ സംഗമിച്ച് കണ്ണാടിപ്പുഴയാകുന്നത്.

പമ്പാനദി

128 ഓളം പോഷകനദികളുമായി 176 കിലോമീറ്റര്‍ നീളമുള്ള പമ്പാനദി വലുപ്പത്തില്‍ കേരളത്തിലെ മൂന്നാമത്തെ വലിയ നദിയാണ്. സമുദ്രനിരപ്പില്‍ നിന്ന് 1650 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പീരുമേട് പീഠഭൂമി നീരൊഴുക്കില്‍ നിന്ന് ഉത്ഭവിച്ച് കരുവാറ്റുപാറമലയില്‍ നിന്നുള്ള നീര്‍ച്ചാലുകള്‍ക്കൊപ്പം ചേര്‍ന്ന് വടശ്ശേരിക്കരയില്‍ വച്ച് വലിയൊരു നദിയായി വേമ്പനാട്ടുകായലില്‍ ചേരുന്നു.
വീയ്യപുരത്തുവച്ച് അച്ഛന്‍കോവിലാറിന്റെയും നീരേറ്റുപുറത്തു നിന്ന് മണിമലയാറിന്റെയും ഓരോ ശാഖകള്‍ പമ്പയ്‌ക്കൊപ്പം ചേരുന്നുണ്ട്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ പരിപോഷിപ്പിച്ച് 2235 ചതുരശ്ര കിലോമീറ്റര്‍ നീര്‍വാര്‍ച്ചാപ്രദേശ വിസ്തൃതിയോടെ മധ്യകേരളത്തിന്റെ കാര്‍ഷികമേഖലയ്ക്ക് വലിയ സംഭാവനകള്‍ നല്‍കുന്നുണ്ട് 'ബാരിസ്' എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നു ഈ പുണ്യ നദി.


ചാലിയാര്‍

വലിയ നദികളില്‍ നീളത്തില്‍ നാലാം സ്ഥാനമുള്ള ചാലിയാര്‍ തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ താലൂക്കില്‍പ്പെട്ട'ഇളമ്പലേരി' മലകളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2066 മീറ്റര്‍ ഉയരത്തിലുള്ള മലനിരകളില്‍ നിന്ന് കൂടുതല്‍ ദൂരവും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്നു. 17 കിലോമീറ്ററോളം കോഴിക്കോടിനും മലപ്പുറത്തിനും ഇടയ്ക്ക് അതിര്‍ത്തി തീര്‍ക്കുന്ന ചാലിയാറിന്റെ ആകെ നീളം 169 കിലോമീറ്ററാണ്. ചാലിപ്പുഴ, പുന്നപ്പുഴ, പാണ്ടിയാറ്, കരിമ്പുഴ, ചെറുപുഴ, കാഞ്ഞിരപ്പുഴ, കരുമ്പന്‍പുഴ, വടപുറം പുഴ, ഇരുവഴിഞ്ഞിപ്പുഴ, ഇരുനില്ലിപ്പുഴ, കുറിഞ്ഞിപ്പുഴ എന്നിവയാണ് പോഷകനദികള്‍. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലൂടെ പ്രവഹിക്കുന്ന ചാലിയാര്‍ സമുദ്രത്തോടടുക്കുമ്പോള്‍'ബേപ്പൂര്‍പുഴ'എന്നറിയപ്പെടുന്നു. ബേപ്പൂരിനുസമീപത്താണ് അറബിക്കടലില്‍ പതിക്കുന്നത്. ചാലിയാറിന്റെ തടവിസ്തൃതി 2923 ചതുരശ്ര കിലോമീറ്ററാണ്. 388 ചതുരശ്ര കിലോമീറ്റര്‍ തമിഴ്‌നാട്ടിലുമാണ്. ഗതാഗതയോഗ്യമായ ചാലിയാറിന്റെ നിലമ്പൂര്‍ താഴ്‌വരയിലെ തീരപ്രദേശങ്ങളില്‍ സ്വര്‍ണനിക്ഷേപമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
19ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 20ാംനൂറ്റാണ്ടിന്റെ ആദ്യത്തിലും നിലമ്പൂര്‍ കാടുകളില്‍നിന്ന് വെട്ടുന്ന വലിയ തടികള്‍ കോഴിക്കോട് കല്ലായിയിലെ പല തടിമില്ലുകളിലേക്കും ഒഴുക്കികൊണ്ടുവരാനുള്ള ജലപാതയായി ചാലിയാറിനെ ഉപയോഗിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago