HOME
DETAILS

പ്രതികളെ പിടിക്കാനെത്തിയ പൊലിസുകാര്‍ക്കു ഗുണ്ടാ ആക്രമണം

  
Web Desk
August 13 2016 | 19:08 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 

തൃശൂര്‍: അരണാട്ടുകരയില്‍ വ്യാപാരിയുടെ വീടിനുനേരെ നാടന്‍ ബോംബെറിഞ്ഞ പ്രതികളെ പിടിക്കാനെത്തിയ പൊലിസുകാര്‍ക്കു നേരെ ഗുണ്ടാ ആക്രമണം. ഗുണ്ടകള്‍ വടിവാള്‍ വീശുകയും നാടന്‍ ബോംബ് എറിയുകയുമായിരുന്നു.
ആക്രമണത്തില്‍ എസ്.ഐ ഉള്‍പ്പെടെ മൂന്നു പൊലിസുകാര്‍ക്ക് പരുക്കേറ്റു. ഒല്ലൂര്‍ എസ്.ഐ പ്രശാന്ത് ക്ലിന്റ്, സി.പി.ഒമാരായ ധനേഷ്, ഷിജു എന്നിവര്‍ക്കാണ് പരുക്കേറ്റത്. നാലു പേരടങ്ങുന്ന പൊലിസ് സംഘം ആക്രമണത്തെ ചെറുത്ത് രണ്ടു പ്രതികളെ സാഹസികമായാണു പിടികൂടിയത്. അവരുടെ കൂടെയുണ്ടായിരുന്ന രണ്ടു ഗുണ്ടകള്‍ ഓടി രക്ഷപ്പെട്ടു.
അരണാട്ടുകരയിലെ വ്യാപാരിയുടെ വീട്ടില്‍ ബൈക്കിലെത്തി ബോംബ് എറിഞ്ഞ കേസില്‍ അഞ്ചേരി സ്വദേശികളായ നെയ്മറെന്ന നിനോ, കറുമ്പൂസ് എന്ന നെല്‍സണ്‍ എന്നിവരെയാണ് പൊലിസ് പിടികൂടിയത്. വിയ്യൂരില്‍ പൊലിസ് ഡ്രൈവറുടെ വീടിനു നേരെ നാടന്‍ ബോംബെറിഞ്ഞതും ഇവര്‍ തന്നെയാണെന്നു പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഗുണ്ടാസംഘത്തലവന്‍ കടവി രഞ്ജിത്തിന്റെ സംഘാംഗങ്ങളായ പ്രതികള്‍ കാച്ചേരിയിലെ ഒരു വീട്ടിലുണ്ടെന്നു രാവിലെ പൊലിസിന് വിവരം ലഭിച്ചു. ഇതനുസരിച്ച് ഒല്ലൂര്‍ എസ്.ഐ പ്രശാന്ത് ക്ലിന്റിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കാച്ചേരിയിലെ വീട്ടിലെത്തിയപ്പോഴാണ് നാലംഗ ഗുണ്ടാസംഘത്തിന്റെ ആക്രമണുണ്ടായത്. പൊലിസിനു നേരേ വടിവാള്‍ വീശിയും പന്നിപ്പടക്കം എറിഞ്ഞും ഗുണ്ടകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
രണ്ടുപേരെ പൊലിസ് കീഴ്‌പെടുത്തി പിടികൂടിയെങ്കിലും ഇവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. പരുക്കേറ്റ പൊലിസുകാരായ ഷിജു, ധനേഷ് എന്നിവരെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ ഉപയോഗിച്ച യമഹ ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒല്ലൂര്‍ സ്വദേശിയായ യുവാവില്‍നിന്ന് കടംവാങ്ങിയ ബൈക്കിലെത്തിയാണ് പ്രതികള്‍ ബോംബെറിഞ്ഞത്.
അരണാട്ടുകര പടിഞ്ഞാറേ അങ്ങാടിയിലുള്ള കുന്നംകുമരത്ത് വീട്ടില്‍ ജോണ്‍സന്റെ വീടിനുനേരെ ഇന്നലെ രാവിലെയാണ് ആക്രമണം നടന്നത്. ശക്തന്‍മാര്‍ക്കറ്റില്‍ ഇറച്ചിവ്യാപാരം നടത്തുന്ന ഇയാളുടെ വീട്ടിലേക്ക് ബൈക്കിലെത്തിയ സംഘം പന്നിപ്പടക്കം എറിയുകയായിരുന്നു. മതിലില്‍ തട്ടി റോഡിലേക്കു തെറിച്ചുവീണ പന്നിപ്പടക്കം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
മുന്‍ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് വെസ്റ്റ് സി.ഐ വി.കെ രാജു പറഞ്ഞു.പതിനായിരംരൂപ ഗുണ്ടാപിരിവു നല്‍കണമെന്ന് ആവശ്യപെട്ട് ഈ സംഘം ഏതാനും ദിവസമായി ഭീഷണിപ്പെടുത്തിയിരുന്നതായി ജോണ്‍സന്റെ മകന്‍ പറഞ്ഞു.
വ്യാഴാഴ്ച അര്‍ധരാത്രി വിയ്യൂര്‍ പൊലിസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ മനോജിന്റെ വീടിനു നേരെയും ബൈക്കിലെത്തിയ സംഘം പന്നിപ്പടക്കം എറിഞ്ഞു പൊട്ടിച്ചിരുന്നു. കുറച്ചുനാള്‍ മുന്‍പ് കുറ്റിമുക്കിലെ ഫ്‌ളാറ്റില്‍ അക്രമമുണ്ടാക്കിയ കടവി രഞ്ജിത്തിനെ വിയ്യൂര്‍ പൊലിസ് ഓടിച്ചിട്ടു പിടിച്ചിരുന്നു.
ഇതിന്റെ വൈരാഗ്യമാണ് പൊലിസ് ഡ്രൈവര്‍ മനോജിന്റെ വീടിനുനേരെ ആക്രമണം നടത്താന്‍ പ്രതികളെ പ്രേരിപ്പിച്ചത്. വീടിന്റെ മുന്‍വശത്തെ ട്രസ് ഷീറ്റ് സ്‌ഫോടനത്തില്‍ തകര്‍ന്നു.
ഇതിനിടെയാണ് പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ പോയ പൊലിസ് സംഘത്തിനു നേരെയും ഗുണ്ടാ ആക്രമണം ഉണ്ടാകുന്നത്. ഒരിടവേളക്കു ശേഷം തൃശൂരില്‍ ഗുണ്ടാസംഘങ്ങള്‍ സജീവമാകുന്നതിന്റെ സൂചനകളാണ് തുടര്‍ച്ചയായ സംഭവത്തിലൂടെ പുറത്തുവരുന്നത്.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  2 minutes ago
No Image

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 674 പേര്‍; 32 പേര്‍ ഹൈയസ്റ്റ് റിസ്‌ക് കാറ്റഗറിയില്‍ തുടരുന്നു

Kerala
  •  9 minutes ago
No Image

ഒന്നാം ക്ലാസ് മുതൽ നിരന്തര ലൈംഗിക പീഡനം; തൊടുപുഴയിൽ പിതാവിന് മൂന്ന് ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും

Kerala
  •  23 minutes ago
No Image

ഇനി കണ്ണീരോർമ; ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം സംസ്‌കരിച്ചു

uae
  •  30 minutes ago
No Image

മോഷണം നടത്തിയാൽ വിസ റദ്ദാക്കി നാടുകടത്തും: ഇന്ത്യയിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പ്

International
  •  42 minutes ago
No Image

കനത്ത മഴ; റെഡ് അലർട്ട്; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  an hour ago
No Image

വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 1000 കോടി വായ്പയെടുക്കാന്‍ തീരുമാനമായി 

Kerala
  •  an hour ago
No Image

അഡ്വ ഹാരിസ് ബീരാൻ എം പി ക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മറുപടി; റിയാദ്-കാലിക്കറ്റ് റൂട്ടിൽ നിർത്തിവച്ച എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ സ്‌ട്രെച്ചർ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമം സജീവമായി തുടരുന്നതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു

Kerala
  •  2 hours ago
No Image

സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ പ്രഥമ പുരസ്കാരം ഫരീദ് ഐകരപ്പടിക്ക്

Saudi-arabia
  •  2 hours ago
No Image

മസ്‌കത്തിലാണോ താമസിക്കുന്നത്? എങ്കിൽ യാത്രാ ചെലവ് കുറയ്ക്കാന്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ

oman
  •  2 hours ago