വ്യാപാരികളുടെ കടയടപ്പ് സമരം പൂര്‍ണം
തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാരി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ നടത്തിയ കടയടപ്പ് സമരം പൂര്‍ണം.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 24 മണിക്കൂറാണ് കടയടപ്പ് സമരം.
ഹസന്‍ കോയ വിഭാഗം11 മണിക്കൂര്‍ കടയടപ്പിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഹോട്ടലുകളും അടച്ചു.
തലസ്ഥാനത്തടക്കം മിക്ക ജില്ലകളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഹോട്ടലുകള്‍ ഉള്‍പ്പെടെ അടച്ചതോടെ ജനങ്ങള്‍ ഭക്ഷണം കിട്ടാതെ വലഞ്ഞു.
പണിമുടക്കിയ വ്യാപാരികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉപരോധമായി മാറി.
മറ്റു ചില സംഘടനകള്‍ക്കൊപ്പം വ്യാപാരി സംഘടനയും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിനെത്തിയതോടെയാണ് സമരം ഉപരോധമായി മാറിയത്. ധര്‍ണ സംസ്ഥാന പ്രസിഡന്റ് ടി. നസ്‌റുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
അപാകതകള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജി.എസ്.ടി നികുതി സമ്പ്രദായം അടിയന്തരമായി പിന്‍വലിക്കുക, റോഡ് വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."