ഹാദിയ നേരിട്ടുള്ള സംരക്ഷണത്തിലെന്ന് പൊലിസ്; വനിതാകമ്മിഷന് റിപ്പോര്‍ട്ട് നല്കി
തിരുവനന്തപുരം: ഹാദിയ രണ്ട് വനിതാ പൊലിസുകാരുടെ നേരിട്ടുള്ള സംരക്ഷണത്തിലാണ് വീട്ടില്‍ കഴിയുന്നതെന്നും പിതാവിന്റെയോ മറ്റുള്ളവരുടെയോ ഉപദ്രവമോ ദോഷകരമായ പ്രവൃത്തികളോ ഉണ്ടാകാത്ത വിധം സദാ പൊലിസ് സുരക്ഷയുണ്ടെന്നും കോട്ടയം ജില്ലാ പൊലിസ് മേധാവി വി.എം മുഹമ്മദ് റഫീഖ് വനിതാ കമ്മിഷന് റിപ്പോര്‍ട്ട് നല്കി.
ഹാദിയയുടെ സ്ഥിതിഗതികള്‍ ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയത്.
വീടിനു പുറത്ത് പൊലിസ് കാവലുണ്ട്. രാത്രികാലങ്ങളില്‍ വൈക്കം സബ് ഡിവിഷനിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലെ മൊബൈല്‍ പട്രോളിങ് ഡ്യൂട്ടിയിലുള്ളവര്‍ സുരക്ഷ നല്കുന്നു. വീട് വേമ്പനാട് കായലിന് സമീപമായതിനാല് ബോട്ട് പട്രോളിങുമുണ്ട്. സദാസമയം തങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ പിതാവിനോ മറ്റാര്‍ക്കെങ്കിലുമോ യുവതിയെ ശാരീരികമായി ഉപദ്രവിക്കാനോ മറ്റോ സാധിക്കില്ലെന്ന വനിതാ പൊലിസ് ഉദ്യോഗസ്ഥയുടെയും വൈക്കം എസ്.ഐയുടെയും അഭിപ്രായവും റിപ്പോര്‍ട്ടിലുണ്ട്.
അഞ്ച് ദിവസത്തിലൊരിക്കല്‍ ഹാദിയയുടെ സ്ഥിതി അറിയിക്കണമെന്ന് പൊലിസിന് നിര്‍ദേശം നല്‍കുമെന്ന് വനിതാകമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."