HOME
DETAILS
MAL
പ്രാദേശിക തെരഞ്ഞെടുപ്പ് 22ന് തുടങ്ങും
backup
November 01 2017 | 20:11 PM
ലഖ്‌നൗ: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പ് പൂര്‍ണമായും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷണത്തില്‍. എസ്.എം.എസ്, സോഷ്യല്‍ മീഡിയ തുടങ്ങിയവ ശക്തമായി നിരീക്ഷിക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മാസം 22, 26, 29 തിയതികളിലാണ് പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ ഒന്നിനായിരിക്കും. 16 മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, 198 മുനിസിപ്പല്‍ ബോര്‍ഡുകള്‍, 439 നഗര പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."