തീവ്രവാദത്തിനുള്ള ധനസഹായം തടയല്‍; പുതിയ നിയമത്തിന് സഊദി മന്ത്രിസഭയുടെ അംഗീകാരം
റിയാദ്: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന നടപടി തടയുന്ന ബില്ലിന് സഊദി മന്ത്രിസഭ അംഗീകാരം നല്‍കി. റിയാദിലെ അല്‍ യമാമ രാജകൊട്ടാരത്തില്‍ സഊദി രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് പുതിയ നിയമത്തിനു അംഗീകാരം നല്‍കിയത്.
ഉന്നതസഭയായ ശൂറ കൗണ്‍സില്‍ നേരത്തെ ചര്‍ച്ച ചെയ്തു അംഗീകരിച്ച കരട് നിയമം വിശകലനം ചെയ്താണ് അംഗീകാരം. ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സുഊദ് സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് സാംസ്‌കാരിക വാര്‍ത്താവിനിമയ മന്ത്രി ഡോ.അവ്വാദ് അല്‍ അവ്വാദ് പറഞ്ഞു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം പൂര്‍ണമായും ഇല്ലാതാക്കുവാനാണ് പുതിയ നിയമംകൊണ്ട് ലക്ഷ്യമിടുന്നത്. തീവ്രവാദ നീക്കങ്ങളും പ്രവര്‍ത്തനങ്ങളും വ്യാപകമാകുന്നതിനു പിന്നില്‍ ഇവര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം തന്നെയാണ് ഘടകമെന്ന കണ്ടെണ്ടത്തലിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കത്തിന് സഊദി ഒരുങ്ങുന്നത്.
ഇത്തരത്തില്‍ തീവ്രവാദത്തിനു സഹായകമാകുന്ന ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ കണ്ടെണ്ടത്തിയാല്‍ ശക്തമായ നടപടികളാണ് നേരിടേണ്ടണ്ടിവരിക. ഇതേകേസില്‍ കഴിഞ്ഞ ദിവസം 11 യമന്‍ പൗരന്മാരെയും രണ്ടു സ്ഥാപനങ്ങളെയും സഊദി ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടി മന്ത്രിസഭ ശരിവച്ചു.
ഇറാഖ്-സഊദി അതിര്‍ത്തി നഗരമായ അറാറില്‍ പുതിയ കവാടം തുറക്കാനും ഊര്‍ജ്ജ മേഖലയില്‍ പുതിയ കരാര്‍ ഒപ്പുവയ്ക്കാനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."