യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സാമൂഹ്യമാധ്യമങ്ങളെ ചോദ്യംചെയ്തു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി റഷ്യ ഇടപെട്ടെന്ന വെളിപ്പെടുത്തലില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവരുടെ പ്രതിനിധികളില്‍നിന്ന് അമേരിക്കന്‍ അന്വേഷണ സംഘം തെളിവുകള്‍ ശേഖരിച്ചു. തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി സോഷ്യല്‍മീഡിയയെ റഷ്യ വിവിധ തരത്തില്‍ ഉപയോഗിച്ചെന്നാണ് ആരോപണം.
ഈ ആരോപണത്തെ തുടര്‍ന്ന് അമേരിക്കയില്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനു പുതിയ നിയമം കൊണ്ടുവരുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതോടെ ഇനി ഇത്തരം പരസ്യങ്ങളും പോസ്റ്റുകളും പ്രസിദ്ധീകരിക്കുന്നതിനു ശക്തമായ നിയന്ത്രണം കൊണ്ടുവരുമെന്ന് സാമൂഹ്യമാധ്യമങ്ങളുടെ അധികൃതരും വ്യക്തമാക്കി.
അതേസമയം പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഫേസ്ബുക്കിലൂടെ റഷ്യ പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ 12.6 കോടി പേര്‍ കണ്ടതായി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് സ്ഥിരീകരിച്ചിരുന്നു. റഷ്യന്‍ ഏജന്‍സി 120 വ്യാജ പേജുകളിലൂടെ പോസ്റ്റ് ചെയ്ത 80,000 സന്ദേശങ്ങള്‍ ഷെയര്‍ ചെയ്തതടക്കം പ്രചരിച്ചതിലൂടെ 12.6 കോടി പേര്‍ കണ്ടെന്നാണ് റിപ്പോര്‍ട്ട്.
വോട്ടു രേഖപ്പെടുത്തിയ പകുതി പേര്‍ ഈ പോസ്റ്റുകള്‍ കണ്ടതായും റിപ്പോര്‍ട്ടുണ്ട്.
ഈ സന്ദേശങ്ങളില്‍ വിഭാഗീയത വളര്‍ത്തുന്ന തരത്തിലുള്ളതും ഉണ്ടായിരുന്നെന്നും ഫേസ്ബുക്ക് റിപ്പോര്‍ട്ടിലുണ്ട്. ഇതടക്കമുള്ള രേഖകള്‍ ഇന്നലെ നടന്ന സിറ്റിങ്ങില്‍ ഫേസ്ബുക്ക് സമര്‍പ്പിച്ചിട്ടുണ്ട്. 2,752 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കും റഷ്യന്‍ ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."