HOME
DETAILS
MAL
ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് മനുഷ്യത്വ രഹിതം: എസ്.ടി.യു
backup
November 02 2017 | 00:11 AM
കോഴിക്കോട്: കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ പിടിപെട്ടവര്‍ക്ക് ഡോക്ടറുടെ സാക്ഷ്യപത്രത്തിന്റെ പിന്‍ബലത്തില്‍ മുന്‍ഗണനാക്രമം പാലിക്കാതെ നല്കിവന്നിരുന്ന ആനുകൂല്യ വിതരണം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനം മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് കോഴിക്കോട് ചേര്‍ന്ന് കേരള കര്‍ഷക തൊഴിലാളി ഫെഡറേഷന് ( എസ്.ടി.യു ) സംസ്ഥാന പ്രവര്‍ത്തക സമിതി ചൂണ്ടിക്കാട്ടി.
ഇത്തരം തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ ബന്ധപ്പെട്ടവരെ പിന്തിരിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ. പി. മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.പി എം തങ്ങള്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.കെ ഹംസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."