HOME
DETAILS
MAL
ആവാസ് പദ്ധതിക്ക് തുടക്കമായി
backup
November 02 2017 | 00:11 AM
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ചികിത്സാ സഹായവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതിനായി സംസ്ഥാന തൊഴില്‍വകുപ്പ് നടപ്പാക്കുന്ന ആവാസ് പദ്ധതിക്ക് സംസ്ഥാനതലത്തില്‍ തുടക്കമായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ പങ്കെടുത്ത ചടങ്ങിലാണ് മന്ത്രിമാരായ എ.സി.മൊയ്തീന്, ഡോ. കെ.ടി. ജലീല്‍, ടി.പി. രാമകൃഷ്ണന് എന്നിവരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം നടന്നത്.
മന്ത്രി കെ.കെ. ശൈലജ ആദ്യ ആവാസ് കാര്‍ഡ് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതരസംസ്ഥാനതൊഴിലാളികളുടെ താമസസ്ഥലങ്ങളോടനുബന്ധിച്ച് അവരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്രഷുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."