കൊടുവള്ളി നഗരസഭാ ലീഗ് കൗണ്‍സിലര്‍ റസിയാ ഇബ്രാഹിം രാജിവച്ചു
കൊടുവള്ളി: കൊടുവള്ളി നഗരസഭാ കൗണ്‍സിലറും വികസന സ്ഥിരം സമിതി അധ്യക്ഷയുമായ റസിയാ ഇബ്രാഹിം നഗരസഭാ അംഗത്വം രാജിവച്ചു. നഗരസഭാ 19ാം ഡിവിഷന്‍ തലപ്പെരുമണ്ണയില്‍നിന്ന് യു.ഡി.എഫ് പാനലില്‍ മത്സരിച്ച് ജയിച്ച റസിയാ ഇബ്രാഹിം ഇന്നലെ രാവിലെ പത്തരയോടെയാണ് നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. കൊടുവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗം, ബ്ലോക്ക് പഞ്ചായത്തംഗം, ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച റസിയാ ഇബ്രാഹിം മുസ്‌ലിം ലീഗിനെതിരേ അഴിമതി ആരോപിച്ചാണ് രാജിവച്ചത്. 2010 മുതല്‍ കൊടുവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അഞ്ച് വര്‍ഷക്കാലം ഭരണത്തിലിക്കുന്നവര്‍ നടത്തിയ അഴിമതികള്‍ക്ക് സാക്ഷിയാകേണ്ടി വന്ന താന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലക്ക് മൗനം പാലിക്കുകയായിരുന്നെന്ന് അവര്‍ പറഞ്ഞു. തനിക്ക് പങ്കില്ലാത്ത അഴിമതികളുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കുകയായിരുന്നുവെന്നും റസിയാ ഇബ്രാഹിം ആരോപിച്ചു.
നിരവധി തവണ നഗരസഭാ ഓഫിസില്‍ വിജിലന്‍സ് പരിശോധന നടന്നു. ലക്ഷങ്ങളുടെ അഴിമതിയാണ് നഗരസഭയിലെ ചില ഭരണ കക്ഷി അംഗങ്ങള്‍ നടത്തുന്നത്. പാര്‍ട്ടി നേതൃത്വത്തിന് അതത് സന്ദര്‍ഭങ്ങളില്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്നും മുസ്‌ലിം ലീഗില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും നിലവില്‍ വനിതാ ലീഗ് കൊടുവള്ളി മണ്ഡലം പ്രസിഡന്റുകൂടിയായ റസിയാ ഇബ്രാഹിം വ്യക്തമാക്കി.
അതേസമയം, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതാണ് റസിയാ ഇബ്രാഹിമിന്റെ രാജിക്ക് കാരണമെന്നാണ് യു.ഡി.എഫ് വൃത്തങ്ങള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."