എസ്.ടി.യു പാര്‍ലമെന്റ് മാര്‍ച്ച്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മലപ്പുറം: തൊഴിലവകാശം സംരക്ഷിക്കുക, വര്‍ഗീയത തടയുക എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്. ടി. യു ദേശീയ കമ്മിറ്റി നവംമ്പര്‍ ഏഴിന് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിലും സംയുക്ത തൊഴിലാളി സമിതി 9, 10, 11 തിയതികളില്‍ നടത്തുന്ന ധര്‍ണയിലും കേരളത്തില്‍ നിന്ന് ആയിരത്തോളം എസ്. ടി. യു പ്രവര്‍ത്തകര്‍ പങ്കെടുക്കും.
ഇത് സംബന്ധിച്ച ഒരുക്കങ്ങള്‍ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. ജനറല്‍ സെക്രട്ടറി അഡ്വ.എം.റഹ്മത്തുല്ല റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എസ്. ടി. യു സെന്റര്‍ നിര്‍മാണ ഫണ്ട് ഡിസംബര്‍ ഒന്ന് മുതല്‍ 15 വരെ സ്വരൂപിക്കുന്നതിനും തീരുമാനിച്ചു. കെ.പി.മുഹമ്മദ് അഷ്റഫ്, എം.എ.കരീം, കെ.ടി. കുഞ്ഞാന്, യു.പോക്കര്, ഉമ്മര്‍ ഒട്ടുമ്മല്‍, കല്ലടി അബൂബക്കര്‍ , അഡ്വ.വേളാട്ട് അഹമ്മദ്, കെ.കെ.ഹംസ, പി.എ.ഷാഹുല്‍ ഹമീദ് , അഡ്വ.പി.എം ഹനീഫ്, രഘുനാഥ് പനവേലി, അഡ്വ.എസ്.വി.ഉസ്മാന്‍കോയ, എം.എ.മുസ്തഫ, വി.എ.കെ.തങ്ങള്‍, പി.കെ.ഇബ്രാഹിം, അഡ്വ.എം.പി.ഗോപി, കെ.എസ്. ഹലീല്‍ റഹ്മാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."