കെ.എസ്.യു സംഘടനാ തെരഞ്ഞെടുപ്പ് നടപടികള്‍ക്കു തുടക്കം
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാനഘടകത്തില്‍ സംഘടനാ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചു. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി തുടങ്ങി ഭാരവാഹികള്‍ക്ക് പ്രത്യേക വോട്ടിങ് ആയിരിക്കും ഉണ്ടാവുക. ഇതോടെ സംസ്ഥാന കമ്മിറ്റി പിടിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ കരുനീക്കം തുടങ്ങി. ഇരുഗ്രൂപ്പുകളിലുമില്ലാതെ നേതൃസ്ഥാനങ്ങളിലേക്കു മത്സരിക്കാന്‍ കൂട്ടായ്മ രൂപപ്പെടുത്താന്‍ മൂന്നാംചേരിയും രംഗത്തുണ്ട്.
നേരത്തേ നിലവിലുണ്ടായിരുന്ന കെ.എസ്.യു നേതൃത്വം നാമനിര്‍ദേശത്തിലൂടെ പുതിയ സംസ്ഥാന കമ്മിറ്റിക്കും ജില്ലാ കമ്മിറ്റികള്‍ക്കും ഭാരവാഹികള്‍ക്കും രൂപം നല്‍കിയിരുന്നു. എന്‍.എസ്.യു ദേശീയ നേതൃത്വത്തോട് ആലോചിക്കാതെയായിരുന്നു ഇത്. സംഘടനയില്‍ ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താത്തതിനെതിരേ വ്യാപക പ്രതിഷേധവും പരാതികളും ഉയര്‍ന്നുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് എന്‍.എസ്.യു നേതൃത്വം ഇടപെട്ട് പുതിയ കമ്മിറ്റികള്‍ പിരിച്ചുവിടുകയും സംഘടനാ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കുകയും ചെയ്തത്.
എ.ഐ.സി.സിയുടെ അംഗീകാരത്തോടെയാണ് പുനസംഘടനാ നടപടികള്‍ക്ക് എന്‍.എസ്.യു ദേശീയ നേതൃത്വം തുടക്കം കുറിച്ചത്. സംസ്ഥാന കമ്മിറ്റിയെയും ജില്ലാ കമ്മിറ്റിയെയും ഭാരവാഹികളെയുമാണ് തെരഞ്ഞെടുക്കുക. ജില്ലാ സംസ്ഥാന കമ്മിറ്റികള്‍ നിലവില്‍ വന്നാല്‍ യൂനിറ്റ്, ബ്ലോക്ക് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."