ഹിപ്പോകാംപസ് സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പ് വിജയികള്‍
പാലക്കാട്: കേരളത്തിലെ ഏറ്റവും പ്രതിഭാധനനായ മുസ്‌ലിം വിദ്യാര്‍ഥിയെ കണ്ടെത്തുന്നതിനായി വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ് കാംപസ് യൂനിയനു കീഴില്‍ സംഘടിപ്പിച്ച സംസ്ഥാനതല മാസ്റ്റര്‍ മൈന്‍ഡ് ചാംപ്യന്‍ഷിപ്പ് ആയ ഹിപ്പോകാംപസിന്റെ ഗ്രാന്റ് ഫിനാലെ ജേതാക്കളെ പ്രഖ്യാപിച്ചു. സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പ് പട്ടം ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയിലെ കെ. മുഹമ്മദും രണ്ടാം സ്ഥാനം തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയിലെ മുഹമ്മദ് ഫൈസലും നേടി. ദാറുല്‍ ഹുദായിലെ മുഹമ്മദ് അനീസ് കമ്പളക്കാടിനാണ് മൂന്നാം സ്ഥാനം.
ദാറുല്‍ ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മത്സരാര്‍ഥികളുമായി സംവദിച്ചു. ഡോ. ജി.എസ് പ്രദീപാണ് അവസാന സെഷന്‍ ലീഡ് ചെയ്തത്. പുരസ്‌കാരങ്ങള്‍ ഹനീഫ് കുളത്തൂര്‍, മുഹമ്മദ് റഫീഖ് വല്ലപ്പുഴ,അബ്ബാസ് കുറുവട്ടൂര്‍ വിതരണം ചെയ്തു.സയ്യിദ് ആറ്റക്കോയതങ്ങള്‍ വല്ലപ്പുഴ, ഹിപ്പോകാംപസ് ചീഫ് കണ്‍ട്രോളര്‍ അഡ്വ.മുഹമ്മദലി മാറ്റാംതടം, സഈദ് ഹുദവി വല്ലപ്പുഴ, നസ്‌റത്ത് അമീന്‍ ഹുദവി വേങ്ങര, നിസാം ഹുദവി കൊപ്പം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."