HOME
DETAILS

കലോത്സവ കലകള്‍

  
backup
November 02 2017 | 01:11 AM

%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5-%e0%b4%95%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-2

കോല്‍ക്കളി

 

കേരളീയ മുസ്‌ലിം കലാരൂപങ്ങളില്‍ അത്യാകര്‍ഷകമായ ഒന്നാണ് കോല്‍ക്കളി. പ്രത്യേകം പാകപ്പെടുത്തിയ കമ്പുകള്‍ പരസ്പരം മാപ്പിളപ്പാട്ടിന്റെ ഈരടികള്‍ക്കൊപ്പം മുട്ടുമ്പോള്‍ ചലനങ്ങളില്‍ ഒരുവശ്യത അനുഭവപ്പെടുന്നു. വട്ടത്തില്‍ ചുവടുവച്ച് വടികള്‍ കൊണ്ട് താളത്തില്‍ അടിക്കുന്നതാണ് കോല്‍ക്കളി. നൃത്തം പുരോഗമിക്കുന്നതിനനുസരിച്ച് കോല്‍ക്കളി മുറുകുന്നു. പുറമെ പാട്ടുവരുമ്പോള്‍ കളി വേഗത്തില്‍ ചലിക്കുന്നു. കോലടിക്കളി, കമ്പടിക്കളി തുടങ്ങിയ നാമങ്ങളിലും ഇതറിയപ്പെടുന്നു.
മലബാറിലെ ഹിന്ദുക്കളിലെയും ക്രിസ്ത്യാനികളിലെയും മുസ്‌ലിംകളിലെയും കോല്‍ക്കളിയില്‍ പ്രകടമായ വ്യത്യാസം കാണാവുന്നതാണ്. പ്രധാനമായും പുരുഷന്മാരാണ് കോല്‍ക്കളിയില്‍ പങ്കെടുക്കാറുള്ളത്. എന്നാല്‍ ഈയിടെ സ്ത്രീകളും കളിച്ചുവരുന്നു. കണ്ണൂര്‍ അറക്കല്‍ രാജാവിന്റെ സ്ഥാനാരോഹണത്തതിനായി 1850കളില്‍ പൈതല്‍ മരക്കാര്‍ ചിട്ടപ്പെടുത്തിയതാണ് കോല്‍ക്കളിയെന്ന് പറയപ്പെടുന്നു. 12 പേരാണ് മത്സര സംഘത്തിലുണ്ടാകേണ്ടത്. പത്തു മിനുട്ടാണ് അനുവദിച്ച സമയം.

 

ദഫ് മുട്ട്


അതിപുരാതനമായ കലയാണ് ദഫ്മുട്ട്. ഇസ്‌ലാമിക ചരിത്രപശ്ചാത്തലത്തിലാണ് ദഫ്മുട്ട് വായിക്കപ്പെടുന്നത്. മുഹമ്മദ് നബിയുടെ മദീനയിലേക്കുള്ള ആഗമനത്തില്‍ അവിടത്തുകാര്‍ ദഫ്മുട്ടി സ്വീകരിച്ചിരുന്നു എന്നതാണ് ചരിത്രം. വട്ടത്തില്‍ തോല്‍ വലിച്ചുകെട്ടിയാണ് ദഫ് നിര്‍മിക്കുന്നത്. ഇരുന്നും നിന്നും ഇടത്തും വലത്തും ചാഞ്ഞുചെരിഞ്ഞുള്ള ശാരീരിക ചലനങ്ങളാണ് ഇതിന്റെ സവിശേഷമായ ആകര്‍ഷണം.
താളമാണ് ദഫ്മുട്ടിന്റെ സുപ്രധാനമായ മറ്റൊരു സവിശേഷത. ദഫിന് അതിന്റേതായ ചില പ്രത്യേക താളങ്ങളും ക്രമങ്ങളും ഉണ്ട്. ഒറ്റമുട്ട്, രണ്ട് മുട്ട്, വാരിമുട്ട്, കോരിമുട്ട് എന്നിങ്ങനെയാണവ. ഈണങ്ങള്‍ക്കനുസരിച്ച് നിന്നും ഇരുന്നുമൊക്കെ ദഫ് മുട്ടുമ്പോഴാണ് അത് വശ്യസുന്ദരമായി മാറുന്നത്. ശ്രുതി, താളം, ലയം, സമയനിയന്ത്രണം എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. പത്തുപേരാണ് സംഘത്തിലുണ്ടാകേണ്ടത്. പത്തുമിനുട്ടാണ് സമയദൈര്‍ഘ്യം.

 

നാടോടി നൃത്തം


വ്യത്യസ്തങ്ങളായ ഇന്ത്യയുടെ പരിസരങ്ങളില്‍ നിന്നും വിശ്വാസങ്ങളില്‍ നിന്നും രൂപപ്പെട്ടുവന്നതാണ് നാടോടിനൃത്തം. പാട്ടും താളവും വേഷവും പ്രധാനം. നാടന്‍ പാട്ടുകളും ഗ്രാമീണത മുറ്റിനില്‍ക്കുന്ന വേഷവും വേണം. മുക്കുവന്‍, മുക്കുവത്തി, വേടന്‍, വേടത്തി എന്നിങ്ങനെയുള്ള കഥാപാത്രങ്ങള്‍ക്കാണ് നൃത്തത്തിലൂടെ ആവിഷ്‌കാരം നല്‍കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായി ഇത് അവതരിപ്പിച്ചുവരുന്നു. വേദിയില്‍ അഞ്ചുമിനുട്ടാണ് സമയദൈര്‍ഘ്യം.

 

ഒപ്പന


മലബാറിലെ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചുരപ്രചാരം നേടിയ കലയാണ് ഒപ്പന. മുസ്‌ലിം വിവാഹ വീടുകളില്‍ തലേ ദിവസവും മാര്‍ഗകല്യാണം, കാതുകുത്ത്, മുടികളയല്‍ തുടങ്ങിയ ഗാര്‍ഹികാഘോഷങ്ങളില്‍ ഏറെ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന കലയാണിത്. വിവാഹത്തലേന്ന് രാത്രി സ്വര്‍ണാഭരണ വിഭൂഷയായ മണവാട്ടിയെ മധ്യത്തിലിരുത്തി വധുവിന്റെ ബന്ധുക്കള്‍ ചുറ്റും നൃത്തം ചെയ്യുന്ന കലാരൂപമാണിത്.
ആദ്യകാലങ്ങളില്‍ വധുവിന്റെ വീട്ടില്‍ മാത്രമായിരുന്നു ഈ കലാരൂപം കണ്ടുവന്നിരുന്നത്. ഇന്നുവരന്റെ വീട്ടിലും കാണപ്പെടുന്നു. പ്രവാചകന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട പാട്ടുകളായിരുന്നു ഇതിനു ഹരം പകര്‍ന്നിരുന്നത്. ഇന്ന് പാട്ടിന്റെ രീതിയും ആശയങ്ങളും മാറി വധൂവരന്മാരെ മാത്രം കേന്ദ്രീകരിച്ചായിരിക്കുന്നു.
പാട്ടിന് ചായല്‍, മുറുക്കം എന്നീ രണ്ടു ഭേദങ്ങളുണ്ട്. പുള്ളികളുള്ള കളര്‍തുണിയും തട്ടവുമണിഞ്ഞതായിരുന്നു ആദ്യകാല വേഷം. അരയില്‍ വെള്ളി അരഞ്ഞാണവും കൈകളില്‍ കുപ്പിവളയും കര്‍ണാഭരണവും ധരിക്കും. 1964 ജൂണ്‍ 24ന് എറണാകുളം വി.ജെ.ടി ഹാളില്‍ അഖില കേരള ബാലജനസഖ്യത്തിന്റെ സംസ്ഥാന കലോത്സവത്തിലാണ് ഒപ്പന എന്ന ദൃശ്യകല അരങ്ങിലെത്തിച്ചത്. പത്തുപേരാണ് സംഘത്തിലുണ്ടാവേണ്ടത്. പത്തു മിനുട്ടാണ് മത്സര സമയം.

 

മാര്‍ഗംകളി


കേരളത്തിലെ ക്രൈസ്തവ അനുഷ്ഠാന കലാരൂപങ്ങളിലൊന്നാണ് മാര്‍ഗംകളി. എ.ഡി 52ല്‍ കേരളം സന്ദര്‍ശിച്ച തോമാ ശ്ലീഹായുടെ ചരിത്രമാണ് ഈ നൃത്തരൂപത്തിന്റെ ഇതിവൃത്തം. 12 പേര്‍ ചേര്‍ന്നാണ് മാര്‍ഗംകളി അവതരിപ്പിക്കുന്നത്. കത്തിച്ചുവച്ച തിരിവിളക്കിനു ചുറ്റും നിന്ന് കൈക്കൊട്ടിപ്പാടി നൃത്തം വയ്ക്കുന്നു. വിളക്ക് ക്രിസ്തുവിനെയും 12 പേര്‍ ശിഷ്യന്മാരേയും സൂചിപ്പിക്കുന്നു. ലളിതമായി വെള്ള ധോത്തിയും തലപ്പാവില്‍ മയില്‍പ്പീലിയും ചൂടിയതാണു വേഷം. ആദ്യകാലത്തു പുരുഷന്‍മാര്‍ അവതരിപ്പിച്ച ഈ കലാരൂപം ഇന്ന് സ്ത്രീകളാണ് അവതരിപ്പിച്ചുവരുന്നത്. കോട്ടയം, തൃശൂര്‍ ജില്ലകളില്‍ പ്രചുരപ്രചാരം നേടിയിട്ടുണ്ട്. ഏഴു പെണ്‍കുട്ടികളാണ് ടീമിലുണ്ടായിരിക്കേണ്ടത്. പത്തു മിനുട്ടാണ് സമയദൈര്‍ഘ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago