വിദേശികളുടെ മെഡിക്കല്‍ പരിശോധന സ്വകാര്യ വത്കരണത്തിന്; ശ്രദ്ധേയ തീരുമാനങ്ങളുമായി ബഹ്‌റൈന്‍
മനാമ: ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കാബിനറ്റ് യോഗം ശ്രദ്ധേയമായ തീരുമാനങ്ങള്‍ സ്വീകരിച്ചു. വിദേശികളുടെ മെഡിക്കല്‍ പരിശോധന സ്വകാര്യ വത്കരിക്കുന്നതിനുള്ള അനുമതി, ഖത്തറില്‍ നിന്നുള്ളവരുടെ സന്ദര്‍ശന വിസ നിയന്ത്രണം എന്നിവയാണ് കാബിനറ്റിലെ പ്രധാന തീരുമാനങ്ങള്‍. ഖത്തറില്‍ നിന്നും വരുന്നവര്‍ക്ക് വിസ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതിന്‍രെ ആവശ്യകത ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയാണ് കാബിനറ്റ് യോഗത്തില്‍ അറിയിച്ചത്.
ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട പ്രത്യേക സാഹചര്യവും അറബ് രാഷ്ട്രങ്ങളുടെ സുരക്ഷയും മുന്‍ നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും ബഹ്‌െൈറന്റ ആഭ്യന്തര സുരക്ഷക്ക് ഇത് അനിവാര്യമാണെന്നും രാജാവ് പറഞ്ഞു. ജി.സി.സി രാഷ്ട്രങ്ങളില്‍ ഏറ്റവുമധികം തീവ്രവാദ ആക്രമണങ്ങള്‍ക്ക് വിധേയമായ സ്ഥലമാണ് ബഹ്‌റൈനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജാവിെന്റെ ആമുഖ പ്രഭാഷണത്തിന് ശേഷം ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ കാബിനറ്റ് യോഗം തുടര്‍ന്നു.
ജി.സി.സി ഉച്ചകോടിയില്‍ ഖത്തറിന്റെ സാന്നിധ്യമുണ്ടായാല്‍ ബഹ്‌റൈന് പങ്കെടുക്കില്ലെന്ന വിദേശകാര്യമന്ത്രിയുടെ പ്രസ്താവന യോഗം ശരിവെച്ചു.
പുതിയ സാഹചര്യത്തില്‍ ഖത്തറിെന്റെ നിലപാട് നിരാശാജനകമാണ്. അറബ് രാജ്യങ്ങളില്‍ അസ്വസ്ഥത പടര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ഖത്തര്‍ തുടരുകയാണെന്നും യോഗം വിലയിരുത്തി.
പ്രവാസികളടക്കമുള്ള വിദേശികള്‍ക്കാശ്വാസമായി മെഡിക്കല്‍ പരിശോധന സ്വകാര്യ വത്കരിക്കുന്ന തീരുമാനത്തിനും യോഗം അംഗീകാരം നല്‍കി. ഇതോടെ വിദേശ തൊഴിലാളികളുടെ വൈദ്യ പരിശോധന വേഗത്തിലാക്കാനും അതുവഴി തൊഴിലുടമകള്‍ക്ക് കൂടുതല്‍ സൗകര്യം ലഭ്യമാകുമെന്നും യോഗം നിരീക്ഷിച്ചു.
കൂടാതെ, അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ക്ക് ബഹ്‌റൈനില്‍ 100 ശതമാനം ഉടമാവകാശത്തില്‍ പ്രവര്‍ത്തിക്കുന്നതിനും യോഗം അംഗീകാരം നല്‍കി. ഇക്കാര്യത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്നോട്ട് വെച്ച നിര്‍ദേശത്തിെന്റ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അഭിപ്രായമനുസരിച്ചാണ് തീരുമാനം. വിവിധ മേഖലകളില്‍ കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇത് വഴിയൊരുക്കുമെന്ന പ്രതീക്ഷയും കാബിനറ്റ് പ്രകടിപ്പിച്ചു.
ജിദ്ഹഫ്‌സിന് സമീപമുണ്ടായ തീവ്രവാദ ആക്രമണത്തെ സഭ ശക്തമായി അപലപിച്ചു. ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും വാഹനത്തിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലുള്‍പ്പെട്ട പ്രതികളെ കണ്ടെത്തുന്നതിനും ഉചിതമായ നിയമ നടപടി സ്വീകരിക്കുന്നതിനും ആഭ്യന്തര മന്ത്രാലയത്തിന് കഴിയുമെന്ന് വിശ്വാസം പ്രകടിപ്പിച്ചു. കൊല്ലപ്പെട്ട പൊലീസുകാരനായി അനുശോചനം രേഖപ്പെടുത്തി. ബഹ്‌െൈറന്റ സുരക്ഷക്കും സമാധാനത്തിനുമായി ജീവത്യാഗം ചെയ്ത സൈനികരെ കാബിനറ്റ് അനുസ്മരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."