HOME
DETAILS
MAL
ലൈംഗികാരോപണം: ബ്രിട്ടന് പ്രതിരോധ സെക്രട്ടറി രാജിവച്ചു
backup
November 02 2017 | 04:11 AM
ലണ്ടന്‍: ലൈംഗികാരോപണത്തില്‍ മുങ്ങിയ ബ്രിട്ടന് രാഷ്ട്രീയത്തില്‍ രാജിയും. ലൈംഗികാപവാദ കേസില്‍ ആരോപണവിധേയനായ ബ്രിട്ടന് പ്രതിരോധ സെക്രട്ടറി സര് മൈക്കിള്‍ ഫാലന് രാജിവച്ചു. വനിത പത്രപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് രാജി.
പത്തു വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. തെരേസ മേ മന്ത്രിസഭയിലെ പല ഉന്നതര്‍ക്കുമെതിരേ വലിയ രീതിയിലുള്ള ലൈംഗികാരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ പ്രതിരോധത്തിലായ ഭരണനേതൃത്വത്തില്‍ നിന്ന് പലരും വരും ദിവസങ്ങളില്‍ രാജി വയ്ക്കുമെന്നുമാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."