രാഹുലിനൊപ്പം സെല്‍ഫിയെടുക്കാന്‍ വാനില്‍ വലിഞ്ഞുകയറിയ ആരാധിക- വൈറലായി വീഡിയോ
അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഒപ്പം ചിത്രമെടുക്കാന്‍ വാഹനത്തിന് മുകളിലേക്ക് ഏന്തിവലിഞ്ഞ് കയറിയ ഒരു ആരാധികയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്.
ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ റോഡ്‌ഷോ നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്.
രാഹുലിനോടുള്ള ആരാധനമൂത്ത മാദ്ശാ ഇബ്രാഹിം സേത്ത് എന്ന പത്താംക്ലാസ് വിദ്യാര്‍ഥിനി ഇതിനിടെ രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ അള്ളിപ്പിടിച്ച് കയറുകയായിരുന്നു.
രാഹുലിന്റെ കൂടെ സുരക്ഷാഭടന്മാരുണ്ടായിരുന്നെങ്കിലും ആരും പെണ്‍കുട്ടിയെ തടഞ്ഞില്ലെന്ന് മാത്രമല്ല അവരെ കയറാനും ഇറങ്ങാനും സഹായിക്കുകയും ചെയ്തു.
തന്റെ കൂടെ സെല്‍ഫിയെടുക്കാനായി ഇത്തരത്തില്‍ സാഹസികത കാണിച്ച യുവതിയ്ക്ക് രാഹുല്‍ ഒരു ബൊക്കെയും സമ്മാനിച്ചു.
ഇതിന്റെ വീഡിയോ എ.എന്‍.ഐയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.
#WATCH: A girl gets onto Congress Vice President Rahul Gandhi's vehicle during his roadshow in #Gujarat's Bharuch, takes a selfie with him pic.twitter.com/blEnRXS2FK
— ANI (@ANI) November 1, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."