HOME
DETAILS
MAL
മാണി അഴിമതിവീരന്, ലീഗ് വര്‍ഗീയ പാര്‍ട്ടി: വി.എസ്
backup
August 13 2016 | 20:08 PM
തിരുവനന്തപുരം: കെ.എം മാണിയുടെ കേരള കോണ്‍ഗ്രസുമായും മുസ്ലിം ലീഗുമായും സഹകരിക്കാനുള്ള സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ ശ്രമത്തിനെതിരേ വി.എസ് അച്യുതാനന്ദന് രംഗത്ത്. മാണി അഴിമതി വീരനാണ്. അതു കേരളം പ്രഖ്യാപിച്ചു കഴിഞ്ഞു. മുസ്ലിം ലീഗ് വര്‍ഗീയതയ്ക്ക് കുപ്രസിദ്ധി നേടിയ പാര്‍ട്ടിയും. ഇത്തരക്കാരുടെ ആശയവുമായി പൊരുത്തപ്പെടുന്നതല്ല സി.പി.എമ്മിന്റേതെന്നും വി.എസ് പറഞ്ഞു.
കെ.എം മാണി യു.ഡി.എഫ് വിട്ട സാഹചര്യത്തില്‍ മാണിയെ പരോക്ഷമായി സ്വാഗതം ചെയ്യുന്ന തരത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവന നടത്തുകയും പിന്നീട് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
മാണിയെ മാത്രമല്ല ലീഗ് അടക്കമുള്ള കക്ഷികളെക്കൂടി എല്‍.ഡി.എഫിലേയ്ക്ക് സ്വാഗതം ചെയ്യുന്ന തരത്തിലായിരുന്നു ദേശാഭിമാനിയുടെ മുഖപ്രസംഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."