പുതിയ സമയത്തില്‍ അരമണിക്കൂറോളം വൈകി പരശു: നട്ടംതിരിഞ്ഞ് സ്ഥിരംയാത്രക്കാര്‍; പ്രതിഷേധം കനക്കുന്നു
കോഴിക്കോട്: റെയില്‍വേയുടെ പുതിയ സമയക്രമത്തില്‍ മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് സമയം മാറിയതിനെ ചൊല്ലി യാത്രക്കാരുടെ പ്രതിഷേധം ശക്തമായി.
പുതിയ സമയക്രമത്തില്‍ സര്‍വിസ് നടത്തിയ ബുധനാഴ്ചയും ഇന്നലെയും ട്രെയിന്‍ പുറപ്പെട്ടതു മുതല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ സ്റ്റേഷന് മാസ്റ്റര്‍ മുന്‍പാകെ ബഹളംവച്ചു.
സമയമാറ്റം കൊണ്ടു ബുദ്ധിമുട്ട് നേരിടുന്ന സ്ഥിരം യാത്രക്കാര്‍ പാലക്കാട്ടെ റെയില്‍വേ ഡിവിഷന് ആസ്ഥാനത്തേക്കും കൂട്ടമായി പരാതികള്‍ അയച്ചു.
നേരത്തെ മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നു 4.40ന് പുറപ്പെട്ടിരുന്ന പരശുറാം പുതിയ സമയം നിലവില്‍വന്നതോടെ 5.25നാണ് യാത്ര തിരിക്കുന്നത്. മംഗളൂരുവില്‍ നിന്നു തിരൂര്‍ വരെയുള്ള യാത്രയില്‍ ജീവനക്കാരും വിദ്യാര്‍ഥികളുമടക്കമുള്ള സീസണ് ടിക്കറ്റ് യാത്രക്കാരാണു പരശുറാമിനെ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത്.
പാതയില്‍ അറ്റകുറ്റപ്പണിയും നടക്കുന്നതിനാല്‍ കൃത്യസമയത്ത് പല സ്റ്റേഷനുകൡും ട്രെയിന്‍ എത്താറില്ലായിരുന്നു. ഇതിനുപുറമെ ട്രെയിന്‍ വൈകി പുറപ്പെടുന്നതു പിന്നെയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നു യാത്രക്കാരും പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികളും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."