HOME
DETAILS
MAL
മെഡിക്കല്‍ ഫീസ്: കോടതി വിധി സര്‍ക്കാരിന് എതിരല്ലെന്ന് ആരോഗ്യമന്ത്രി
backup
November 02 2017 | 12:11 PM
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് സംബന്ധിച്ച ഹൈക്കോടതി വിധി സര്‍ക്കാരിന് എതിരല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
വിധി സ്വാഗതം ചെയ്യുന്നു. സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കോടതിയും പറഞ്ഞത്. കുറഞ്ഞ ഫീസില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ സാഹചര്യമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റുകളുമായി കരാര്‍ ഒപ്പിട്ടത്.
അത് കോടതി അംഗീകരിക്കുമോയെന്ന് അന്നുതന്നെ ആശങ്കയുണ്ടായിരുന്നു. ഓര്‍ഡിനന്‍സ് നിലനില്‍ക്കില്ലെന്ന് കണ്ടാല്‍ മാറ്റം വരുത്തുമെന്നും കോടതി വിധിക്കെതിരേ അപ്പീല്‍ പോകണമോയെന്ന കാര്യത്തില്‍ നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."