HOME
DETAILS

ആ ദൃശ്യത്തിന് നിങ്ങള്‍കൂടി സാക്ഷികളായിരുന്നെങ്കില്‍!

  
Web Desk
August 13 2016 | 20:08 PM

%e0%b4%86-%e0%b4%a6%e0%b5%83%e0%b4%b6%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95-2

 


വടക്കാഞ്ചേരിയിലേയ്ക്കുള്ള യാത്ര നേരത്തേ തീരുമാനിച്ചതാണെങ്കിലും അത് എന്റെ ജീവിതത്തെ അത്രയേറെ സ്വാധീനിക്കുന്ന ഒന്നാകുമെന്നു ചിന്തിച്ചിരുന്നതേയില്ല. തൃശ്ശൂര്‍ ജില്ലയിലെ എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ സുഹൃത്തുക്കളുടെ സ്‌നേഹമസൃണമായ അഭ്യര്‍ഥന നിരസിക്കാനാവാത്തതിനാലാണ് പോയത്.


വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരേ മതേതരമനസ്സുണര്‍ത്താന്‍ നടത്തുന്ന 'ഭാരതീയം' പരിപാടിയുടെ വടക്കാഞ്ചേരിയുള്ള സ്വീകരണപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തണമെന്നതായിരുന്നു ദൗത്യം. സ്‌നേഹ,സാഹോദര്യ സന്ദേശപ്രചാരണമാണു ഭാരതീയത്തിന്റെ ലക്ഷ്യമെന്നതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഉത്സാഹമുണ്ടായി.

സന്ദേശയാത്രയുടെ നായകന്മാര്‍ നന്മയുടെ സന്ദേശവാഹകരായ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും ബഷീര്‍ ഫൈസി ദേശമംഗലവുമാണെന്നതും യാത്രയ്ക്കു പ്രചോദനമായി.


സ്വീകരണപരിപാടി നടക്കുന്ന സ്ഥലത്തേയ്ക്കു വാഹനത്തില്‍ പോകാമെന്നു മുഖ്യസംഘാടകനായ ശഹീര്‍ ദേശമംഗലം പറഞ്ഞു. ഏറെ ദൂരമുണ്ടാകുമെന്നാണു കരുതിയത്. അല്‍പ്പദൂരം പോയില്ല, അപ്പോഴതാ വഴിയോരത്തുള്ള ആള്‍ക്കൂട്ടം സന്ദേശയാത്രാവാഹനങ്ങള്‍ക്കടുത്തേയ്ക്കു വരുന്നു! വാഹനങ്ങള്‍ അവര്‍ക്കടുത്തു നിര്‍ത്തുന്നു!
''ഇവിടെയിറങ്ങാം'' ഓണമ്പിള്ളി പറഞ്ഞു.


അദ്ദേഹത്തിനു പിന്നാലെയിറങ്ങിയ എനിക്കു പിന്നീടു കാണാന്‍ കഴിഞ്ഞത് അത്ഭുതങ്ങളുടെ ഘോഷയാത്രയായിരുന്നു. വാഹനത്തില്‍നിന്നിറങ്ങിയ സന്ദേശയാത്രാനായകന്മാരെ ചിലര്‍ ഷാളണിയിക്കുന്നു. ഓണമ്പിള്ളിയേയും ബഷീര്‍ ഫൈസിയെയും കെട്ടിപ്പിടിച്ചു സ്വീകരിക്കുന്നു.
ഈ രണ്ടുസംഭവങ്ങളിലും അത്ഭുതമില്ലെന്നറിയാം.


പക്ഷേ, അതു ചെയ്തവരാണ് എന്നില്‍ അത്ഭുതമുളവാക്കിയത്. അതില്‍ രണ്ടു പള്ളിവികാരിമാരുണ്ടായിരുന്നു. നെറ്റിയില്‍ ചന്ദനക്കുറിയണിഞ്ഞവരുണ്ടായിരുന്നു.
സ്വീകരണച്ചടങ്ങിനുശേഷം എല്ലാവരും വളരെച്ചെറിയൊരു ഹാളിലേയ്ക്കു കയറി. ഇത്രയും ചെറിയസ്ഥലത്താണോ സന്ദേശയാത്രയുടെ സ്വീകരണപരിപാടി നടക്കുന്നതെന്ന ചിന്തയായിരുന്നു മനസ്സില്‍. ഇത്രയും ചെറിയ പരിപാടിക്ക് ഇത്രദൂരം വരേണ്ടിയിരുന്നോ എന്ന നിരാശയുമുണ്ടായി.


ഹാളില്‍ കയറിയിരുന്നപ്പോഴാണ് കാര്യങ്ങളുടെ നിജസ്ഥിതി എന്റെ കണ്ണുകളില്‍ അത്ഭുതം പരത്തി തെളിയുന്നത്. അതായിരുന്നില്ല മുഖ്യസ്വീകരണപരിപാടി.

സ്വീകരണച്ചടങ്ങിലേയ്ക്കുള്ള വഴിയില്‍, മാനവസാഹോദര്യ പ്രചാരണയാത്ര നടത്തുന്നതില്‍ തങ്ങള്‍ക്കുള്ള സന്തോഷമറിയിക്കാന്‍, ഉത്രാളിക്കാവ് പൂരക്കമ്മിറ്റിയുടെ ഭാരവാഹികള്‍ സംഘടിപ്പിച്ച ചടങ്ങായിരുന്നു അത്.


തടിച്ചുകൂടിയ പുരുഷാരത്തെ ഉള്‍ക്കൊള്ളാനാവാത്തത്ര ചെറുതായിരുന്നു ഹാള്‍. ചടങ്ങ് വളരെ ലളിതം. പക്ഷേ, അതിന് ആത്മാര്‍ഥസ്‌നേഹത്തിന്റെ ഊഷ്മളത ഏറെയുണ്ടായിരുന്നു. ചെറിയചെറിയ കാരണങ്ങള്‍ കണ്ടെത്തി പകയുടെ തീപ്പൊരി ആളിക്കത്തിക്കാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ പെരുകിക്കൊണ്ടേയിരിക്കുന്ന ഈ നാട്ടിലെ ഓരോ മനുഷ്യരും വിടര്‍ന്ന കണ്ണുകളുമായി സാക്ഷികളാകേണ്ടതായിരുന്നു ആ രംഗത്തിന്.


പൂരക്കമ്മിറ്റി കണ്‍വീനര്‍ ശങ്കരന്‍കുട്ടി, തൃശൂര്‍ അതിരൂപതാ മദ്യവിരുദ്ധസമിതിയുടെ സാരഥികൂടിയായ ഫാദര്‍ ദേവസ്സി പന്തല്ലൂക്കാരന്‍, സാംസ്‌കാരികപ്രവര്‍ത്തകനായ അഡ്വ. മായാദാസ്, ഫാ. ബിജു ആലപ്പാട്ട്, പി.പി പ്രഭാകരമേനോന്‍, ശഹീര്‍ ദേശമംഗലം,

ജാഥാനായകന്മാരായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി തുടങ്ങി ഓരോരുത്തരും സംസാരിച്ചത് സാഹോദര്യത്തെക്കുറിച്ചും നന്മയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമായിരുന്നു. പലവര്‍ണങ്ങളുള്ള പൂക്കള്‍ സൗരഭ്യംപരത്തിനില്‍ക്കുന്ന പൂന്തോട്ടത്തില്‍ ചെന്ന പ്രതീതിയായിരുന്നു അവിടെ.


അവിടെ ചെലവഴിച്ച ഓരോ നിമിഷവും മനസ്സില്‍ ആനന്ദം നിറയുകയായിരുന്നു. ഏതോ സുരക്ഷിതസ്ഥാനത്തു ചെന്നുപെട്ട പോലെ. അതുവരെ കാണാത്ത ഓരോ മുഖവും ഏറെ പ്രിയപ്പെട്ടതായി അനുഭവപ്പെട്ടു. ആ നിമിഷങ്ങളില്‍ മനസ്സു വല്ലാതെ കൊതിച്ചുപോയി, നാടെങ്ങും ഇങ്ങനെയായിരുന്നെങ്കിലെന്ന്.


തങ്ങളുടെ ആസ്ഥാനത്തു വച്ച് ചടങ്ങിനൊരു സ്വീകരണം നല്‍കി ആഗതരെ യാത്രയാക്കുകയല്ല ഉത്രാളിക്കാവ് പൂരക്കമ്മിറ്റി ഭാരവാഹികളും അവിടെ അതിഥികളായെത്തിയ ഫാ. ദേവസ്യ പന്തല്ലൂക്കാരനും ഫാ. ബിജു ആലപ്പാട്ടും മറ്റും ചെയ്തത്. പ്രധാന സ്വീകരണവേദിയിലേയ്ക്ക് അവരെല്ലാം ജാഥയെ അനുഗമിച്ചു. ചടങ്ങുകഴിയുന്നതുവരെ അതില്‍ പങ്കാളികളായി. പൊതുചടങ്ങില്‍ ആശംസയര്‍പ്പിക്കാന്‍ അവരില്‍ പലരുമുണ്ടായിരുന്നു.


അത്തരമൊരു വേദിയില്‍ എന്തു പ്രസംഗിക്കണമെന്നതിനെക്കുറിച്ച് എനിക്കൊരു സന്ദേഹവുമുണ്ടായിരുന്നില്ല. പറയണമെന്ന് നേരത്തെ കരുതിയ വാക്കുകളെല്ലാം മാറ്റിവച്ചു പറഞ്ഞത് തൊട്ടുമുമ്പ് എന്റെ മനസ്സില്‍ അത്ഭുതവും ആഹ്ലാദവും നിറച്ച ആ മുഹൂര്‍ത്തത്തെക്കുറിച്ചായിരുന്നു. ''ഈ അനുഭവം എനിക്കു കിട്ടാവുന്ന പരമാവധി വേദികളില്‍ അവസരമുണ്ടാക്കി പറയാന്‍ ശ്രമിക്കും. എഴുതാവുന്നിടത്തൊക്കെ എഴുതും.'' എന്ന് സ്വയമറിയാതെ ആ വേദിയില്‍ വച്ചു പറഞ്ഞുപോയി.


അതിന്റെ തുടക്കമാണ് ഈ കുറിപ്പ്.
മാനവസ്‌നേഹത്തിന്റെ അത്തരമൊരു മുഹൂര്‍ത്തത്തെക്കുറിച്ച് എഴുതാതിരിക്കുന്നതെങ്ങനെ.
ഞാനിപ്പോള്‍ കൊതിച്ചുപോകുന്നു,


ആ ദൃശ്യത്തിനു നിങ്ങളെല്ലാം സാക്ഷികളായിരുന്നെങ്കില്‍!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടങ്ങള്‍ തുടര്‍ക്കഥ: എങ്ങുമെത്താതെ കെഎസ്ഇബിയുടെ എബിസി ലൈന്‍ പദ്ധതി

Kerala
  •  a few seconds ago
No Image

പി.എസ്.സി എഴുതണോ; കിടക്കയിൽ നിന്നെഴുന്നേറ്റ് ഓടിക്കോളൂ, ഏഴ് മണി പരീക്ഷ ദുരിതമാകുമെന്ന് ഉദ്യോഗാർഥികൾ

PSC/UPSC
  •  2 minutes ago
No Image

ഹജ്ജ് 2026: കവർ നമ്പർ അനുവദിച്ചു തുടങ്ങി; ഇതുവരെ 5164 അപേക്ഷകൾ

Kerala
  •  27 minutes ago
No Image

ചരിത്രപ്രസിദ്ധമായ വെസ്റ്റ് ബാങ്ക് ഇബ്രാഹീമി പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്‌റാഈല്‍ പദ്ധതിയെ അപലപിച്ച് യുഎഇ 

International
  •  32 minutes ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച്, മൂന്നിടത്ത് അവധി

Weather
  •  42 minutes ago
No Image

സ്‌കൂൾ സമയമാറ്റം: ഇല്ലാത്ത നിർദേശത്തിന്റെ പേരിൽ വിദ്വേഷ പ്രചാരണത്തിനു ശ്രമം, സമസ്തക്കെതിരെ വ്യാജവാർത്തയുമായി ഏഷ്യാനെറ്റും ജനം ടിവിയും, ദീപികയും

Kerala
  •  an hour ago
No Image

എന്‍ഐ.എ കേസുകളിലെ വിചാരണ നീളുന്നു; ജാമ്യം നല്‍കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി

National
  •  2 hours ago
No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  9 hours ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  10 hours ago
No Image

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  10 hours ago