വൈത്തിരിയില്‍ ജനപങ്കാളിത്തത്തോടെ പുഴ സംരക്ഷണം തുടങ്ങി
വൈത്തിരി: ജനപങ്കാളിത്തത്തോടെ ജലസ്രോതസുകള്‍ സംരക്ഷിക്കുകയെന്ന ഹരിതകേരളം മിഷന്റെ മുദ്രാവാക്യം ഏറ്റെടുത്ത് വൈത്തിരി പഞ്ചായത്ത് പുഴ സംരക്ഷണ പദ്ധതിക്ക് തുടക്കമിട്ടു.
ലക്കിടി ചങ്ങല മരത്തിന് സമീപം സംഘടിപ്പിച്ച ചടങ്ങ് കല്‍പ്പറ്റ എം.എല്‍.എ സി.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. മണ്ടമല കൈത്തോട് പുനരുജ്ജീവിപ്പിച്ചാണ് പദ്ധതി ആരംഭിച്ചത്.
വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി അധ്യക്ഷയായി. എം.വി. വിജേഷ്, എല്‍.സി.ജോര്‍ജ്ജ്, പി.ടി.വര്‍ഗ്ഗീസ്, സലീം മേമന, പി.യു.ദാസ്, സുഭദ്രാനായര്‍, പി.എ.ജസ്റ്റിന്, പി.ഗഗാറിന്, സു.കുഞ്ഞഹമ്മദ് കുട്ടി, പി.അനില്‍ കുമാര്‍, ബി.കെ.സുധീര്‍ കിഷന് എന്നിവര്‍ പ്രസംഗിച്ചു. ലക്കിടി ഓറിയന്റല്‍ കോളേജ് വിദ്യാര്‍ത്ഥികളും ഹരിത കര്‍മ്മ സേനാംഗങ്ങളും ശുചീകരണ പ്രവൃത്തികളില്‍ പങ്കാളികളായി.
കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെട്ടിരുന്ന ലക്കിടി ഉള്‍പ്പെട്ട വൈത്തിരി പഞ്ചായത്തിലും വേനല്‍ക്കാലത്ത് കുടിവെളള ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് ജനകീയ കൂട്ടായ്മയിലൂടെ പുഴ സംരക്ഷിക്കാന്‍ നാടൊന്നാകെ ഒത്തു ചേര്‍ന്നത്.
പുഴയിലെ ശുദ്ധജലം ഉപയോഗപ്പെടുത്തി നീന്തല്‍ മല്‍സരം, സമൂഹ സ്നാനം, സമൂഹ സദ്യ, തീരങ്ങളില്‍ വൈവിധ്യമാര്‍ന്ന സാംസ്കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുവാനും പദ്ധതി ലക്ഷ്യമിടുന്നു. ഇതിനായി ഉദാരമതികളുടെയും പ്രവാസികളുടെയും സഹകരണം തേടും. വിമുക്തഭടന്മാര്, സ്റ്റുഡന്റ് പൊലിസ്, എന്‍.സി.സി, എന്‍.എസ്.എസ് വളണ്ടിയര്‍ എന്നിവര്‍ റിവര്‍ പട്രോളിങ് നടത്തും. പുഴയിലേക്ക് മാലിന്യം ഒഴുക്കിവിടുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. പുഴയുടെ നിര്‍ഗമന മാര്‍ഗങ്ങളില്‍ പ്ലാസ്റ്റിക്, ഖരമാലിന്യങ്ങള്‍ എന്നിവ ശേഖരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."