വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍കാര്‍ഡ് വിതരണം ചെയ്തു
മാനന്തവാടി: ദേശീയ-നഗര ഉപജീവന മിഷന്‍ പദ്ധതിയുടെ ഭാഗമായി മാനന്തവാടി നഗരസഭയിലെ അര്‍ഹരായ വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു.
മാനന്തവാടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടി ഒ.ആര്‍ കേളു എം.എല്‍ എഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് അധ്യക്ഷനായി. സിറ്റി മിഷന്‍ മാനേജര്‍ എം.പി മുനീര്‍ പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സാജിത മുഖ്യാതിഥിയായിരുന്നു.
തെരുവ് കച്ചവടക്കാരെ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ ആദ്യഘട്ട സര്‍വ്വേയില്‍ ഉള്‍പ്പെട്ട 41 പേര്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തത്.
സര്‍വേ പൂര്‍ത്തീകരിച്ച ശേഷം 271 പേര്‍ നഗരസഭയില്‍ നിലവില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിന് ശേഷം നവംബര്‍ അവസാനത്തോടെ ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ചടങ്ങില്‍ ജനപ്രതിനിധികളായ പ്രദീപ ശശി, ശാരദ സജീവന്‍, ലില്ലി കുര്യന്‍, കടവത്ത് മുഹമ്മദ്, വര്‍ഗീസ് ജോര്‍ജ്, ജേക്കബ് സെബാസ്റ്റ്യന്‍, പി.വി ജോര്‍ജ്, ട്രാഫിക് എസ്.ഐ വര്‍ഗീസ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എ ഹാരിസ്, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ മാത്യു, ആര്‍ സന്ധ്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."