ഹൈക്കോടതി വിധി നടപ്പാക്കാത്തതില്‍ ദുരൂഹത
സുല്‍ത്താന്‍ ബത്തേരി: ബത്തേരി കാര്‍ഷിക വികസന ബാങ്കില്‍ 2012 മുതല്‍ നടത്തിയിട്ടുള്ള നിയമനങ്ങള്‍ നിയമവിരുദ്ധമായാണെന്നും അനധികൃതമായി നിയമനം നേടിയവര്‍ക്കെതിരേ ഹൈക്കോടതി വിധി പ്രകാരം നിലവിലെ മാനേജ്‌മെന്റ് നടപടി സ്വീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും സി.എം.പി നേതാവ് പി.എം. ഡേവിഡ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
രജിസ്ട്രാറിന്റെ സ്‌റ്റേ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് നിയമനങ്ങളെല്ലാം നടന്നിട്ടുള്ളതെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. നാലുവര്‍ഷം കൊണ്ട് 12 കോടിയിലധികം രൂപയാണ് മുന്‍ ഭരണസമിതി ബാങ്കിന് നഷ്ടം വരുത്തിവെച്ചത്.
ആര്‍ഭാടവും അഴിമതിയും സ്വജനപക്ഷപാതവും മാത്രമാണ് ബാങ്കില്‍ നടന്നിട്ടുള്ളത്.
ഹൈക്കോടതി വിധി നടപ്പാക്കുന്നതില്‍ അലംഭാവം കാണിക്കുന്ന സഹകരണ ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അല്ലാത്ത പക്ഷം സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും പി.എം ഡേവിഡ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."