പഴം-പച്ചക്കറി സംസ്‌കരണ യൂനിറ്റ് പാട്ടവ്യവസ്ഥയില്‍ സ്വാകാര്യ സംരംഭകര്‍ക്ക് നല്‍കും
മാനന്തവാടി: കമ്മനയിലെ അടഞ്ഞു കിടക്കുന്ന പഴം പച്ചക്കറി സംസ്‌ക്കരണ യൂനിറ്റ് ഒരു ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍.
സംസ്‌ക്കരണ യൂനിറ്റ് സ്വകാര്യ സംരംഭകര്‍ക്ക് പാട്ട വ്യവസ്ഥയില്‍ നല്‍കാനാണ് തീരുമാനം. ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ഫാക്ടറി പൂട്ടിക്കിടക്കുകയാണെന്ന്് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജില്ലയിലെ എടവക പഞ്ചയാത്തില്‍ ഒരു വര്‍ഷം മുന്‍പ് കൃഷി മന്ത്രി ഉദ്ഘാടനം ചെയ്ത പഴം പച്ചക്കറി സംസ്‌ക്കരണ യൂനിറ്റാണ് പ്രവര്‍ത്തിക്കാതെ തുരുമ്പെടുത്തു നശിക്കുന്നത്.
11 മാസമായി സ്ഥലത്തിന്റെ വാടക ഇനത്തിലും വൈദ്യുതി ബില്ലിനും മറ്റു ചെലവുകള്‍ക്കുമായി ലക്ഷക്കണക്കിനു രൂപ പ്രതിമാസം നഷ്ടപ്പെടുന്നതായും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
സംസ്‌ക്കരണ യൂനിറ്റ് സ്വകാര്യ സംരംഭകര്‍ക്ക് ലീസിനു നല്‍കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്നാണ് വി.എഫ്.പി.സി.കെ സി.ഇ.ഒ എസ്.കെ സുരേഷ് അറിയിച്ചത്. ഫാക്ടറി തുറക്കുന്നതിനായി വിളിച്ചു ചേര്‍ത്ത് സംസ്ഥാനത്തെ പഴം പച്ചക്കറി കയറ്റുമതിക്കാരുടെ യോഗത്തിലുയര്‍ന്ന അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ചാണ് പരിചയ സമ്പന്നരും പ്രവര്‍ത്തനക്ഷമതയുള്ളതുമായ സംരഭകരെ അപേക്ഷ ക്ഷണിച്ച് കണ്ടെത്തിയത്. ഇവരില്‍ നിന്നും സാമ്പത്തിക ലേലം പരിഗണിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഈ മാസം 15 ന് കൃഷി മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കമ്മിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും സി.ഇ.ഒ അറിയിച്ചു. ഇതിന് അംഗീകാരം ലഭിക്കുന്ന മുറക്ക് അടുത്ത മാസത്തോടെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. വയനാട്ടിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും സംസ്‌ക്കരിച്ച് പാക്ക് ചെയ്ത് വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടരക്കോടി രൂപ ചെലവിലായിരുന്ന പാക്ക് ഹൗസ് സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."