HOME
DETAILS

മാട്ടിറച്ചിമാഹാത്മ്യം

  
backup
August 13 2016 | 20:08 PM

%e0%b4%ae%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b9%e0%b4%be%e0%b4%a4%e0%b5%8d%e0%b4%ae%e0%b5%8d%e0%b4%af%e0%b4%82

ഭൂതകാലങ്ങളെല്ലാം സുവര്‍ണകാലങ്ങളാകുന്നത് എല്ലാവര്‍ക്കും ഇന്നത്തേതിനേക്കാള്‍ അന്ന് ചെറുപ്പമായിരുന്നതു കൊണ്ടാണെന്നു മനശ്ശാസ്ത്രജ്ഞര്‍ പറയാറുണ്ട്. എന്നാല്‍ ചെറുപ്പത്തിന്റെ ഇളവുകളെല്ലാം മാറ്റിവച്ചാലും മിക്ക കാര്യങ്ങളിലും പഴയകാലവും പഴയ ആളുകളും എത്രയോ മെച്ചം തന്നെയായിരുന്നു. മികച്ച ദൃഷ്ടാന്തമായി ഒരു ബാല്യകാലസ്മരണ മനസിലേക്ക് ഓടിയെത്തുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം റമദാന്‍ മാസാരംഭത്തോടെ തന്നെ നാടായ പൊന്നാനിയിലെ പെരുന്നാള്‍ തുടങ്ങുകയായി. ആദ്യദിവസങ്ങളില്‍ സൂര്യാസ്തമയത്തിനു ശേഷമുള്ള പെരുന്നാളും അവസാനദിവസം രാപ്പകല്‍ നീളുന്ന പെരുന്നാളുമെന്ന വ്യത്യാസം മാത്രം! കാരണം കുട്ടിക്കാലത്തെ എന്റെ പെരുന്നാളിന്റെ അര്‍ഥം തരിക്കഞ്ഞിയുടെയും കോഴിയടയുടെയും പഴംനിറച്ചതിന്റെയും മുട്ടമാലയുടെയും മുട്ടസുര്‍ക്കയുടെയും പത്തിരിയുടെയും ഇറച്ചിയുടെയും പൊടിപൂരം എന്നതായിരുന്നു. രാപ്പകല്‍ നീളുന്ന പെരുന്നാള്‍ ദിനത്തില്‍ പിന്നെ പുത്തനുടുപ്പുകളുടെയും പലതരം അത്തറുകളുടെയും സുഗന്ധങ്ങള്‍ നിറയുകയും ചെയ്യും.
ഏതെങ്കിലുമൊരു നോമ്പ് ദിനത്തിലും പെരുന്നാള്‍ നാളിലുമായി രണ്ടുതവണ പ്രിയ ചങ്ങാതിയായ അബ്ദുല്‍ ഖയ്യൂമിന്റെ വീട്ടില്‍ നിന്ന് എന്റെ കുടുംബത്തിലേക്കു പകര്‍ച്ച കൊടുത്തയക്കാറുണ്ട്. അതായത് അപ്രതിരോധ്യമായ തീറ്റ മണം പരത്തുന്ന അരയാള്‍ പൊക്കമുള്ള ടിഫിന്‍ കാരിയറുമായി പത്തൊടി ഹൗസിലെ അടുക്കളക്കാരി റുക്കിയ കരുമത്തില്‍ പുത്തന്‍വീട്ടിലേക്ക് നടന്നുനടന്നു വരും. അവര്‍ തലയിലെ തട്ടം നേരെയാക്കി മടങ്ങിപ്പോകേണ്ട താമസം മനുഷ്യരാശി ആദ്യമായി ആഹാരം കണ്ടെത്തുന്നതിന്റെ ഔത്സുക്യത്തോടെ ഞാന്‍ ഊണ്‍മുറിയില്‍ ഇരിക്കുന്ന ആ പകര്‍ച്ചപ്പാത്രത്തിലേക്ക് അടിച്ചാര്‍ക്കും.
'ഇങ്ങനെ ഭക്ഷണം കാണാത്ത കളി കളിക്കല്ലെ, ഉണ്ണ്യേ.'
അമ്മ എന്നെ അടക്കിനിര്‍ത്താന്‍ ശ്രമിക്കും. ഒടുവില്‍ ടിഫിന്‍ കാരിയറില്‍ തലയടിച്ചുള്ള എന്റെ ആത്മാഹുതി ഒഴിവാക്കാനെന്നോണം ഇടങ്കോല്‍ സ്പൂണ്‍ ഊരിയെടുത്ത് ഓരോ തട്ടുകളായി അവര്‍ മേശപ്പുറത്തു നിരത്തും.
ഹാ. ആദ്യത്തെ തട്ടില്‍ കോഴിയട. രണ്ടാമത്തെ തട്ടില്‍ പഴം നിറച്ചത്. മൂന്നാമത്തെ തട്ടില്‍ മുട്ടമാലയും മുട്ടസുര്‍ക്കയും. നാലാമത്തെ തട്ടില്‍ പത്തിരി, അഞ്ചാമത്തെ തട്ടില്‍ നെയ്‌ചോറ്, ആറാമത്തെ തട്ടില്‍ ഇറച്ചിക്കറി.
ആ കുറി പക്ഷേ ഏഴാമത്തെ തട്ടിലും ഇറച്ചിക്കറി ആവര്‍ത്തിച്ചിരുന്നു.
പ്രാഥമിക പരിശോധന കഴിഞ്ഞതും വിഭവങ്ങള്‍ ഒത്ത പാത്രങ്ങളിലേക്കു പകര്‍ന്നുവയ്ക്കാനായി അമ്മ ടിഫിന്‍കാരിയര്‍ ചന്ദ്രമതിക്ക് കൈമാറി. ഹൗ, എന്തൊരു ആര്‍ത്തിയാണിതെന്ന് അവളെക്കൊണ്ടു പറയിപ്പിച്ചു കൊണ്ടു ഞാനും പിറകെ കൂടി.
'അയ്യോ പോത്തിറച്ചീ.'
പെട്ടെന്ന് എന്നെ മാത്രമല്ല, കരുമത്തില്‍ പുത്തന്‍വീടിനെ മൊത്തം വിറപ്പിക്കുമാറ് ചന്ദ്രമതി അലറി.
'എന്ത്. പോത്തിറച്ചിയോ?'
അമ്മ അവളുടെ പ്രസ്താവന വകവയ്ക്കാന്‍ കൂട്ടാക്കിയില്ല. കാരണം ഞാന്‍ ഖയ്യൂമിന്റെ വീട്ടില്‍ വച്ചു തട്ടുമെങ്കിലും കരുമത്തില്‍ പുത്തന്‍വീട്ടില്‍ ഉപയോഗിക്കാത്ത സാധനം എന്ന നിലക്കു കോഴിയിറച്ചിയല്ലാതെ മാട്ടിറച്ചി റമദാന്‍ പകര്‍ച്ചയില്‍ സാധാരണ ഉണ്ടാകാറില്ല.
'പോത്തിറച്ചി തന്നെയാ, ഇമ്മേമേ. പൊത്തിറച്ചി തന്നെയാ. ഒന്ന് മണത്ത് നോക്കി.'
ഫോറന്‍സിക്ക് ടെസ്റ്റിനായി കറിച്ചാറ് ചെറുവിരലില്‍ തൊട്ട് അമ്മയുടെ മൂക്കിലേക്ക് അടുപ്പിച്ചു കൊണ്ട് ചന്ദ്രമതി ചീറി. കോഴിയിറച്ചിയില്‍ നിന്നുള്ള വ്യതിയാനം ചെറുങ്ങനെ ഘ്രാണിച്ചെടുത്ത് അമ്മ അവളുടെ വാദം അംഗീകരിച്ചു. ഓ, പുതിയ വെപ്പുകാരികള്‍ ആരെങ്കിലും അറിയാതെ വച്ചുപോയതാകാം. ഭാരതീയമായ സഹിഷ്ണുതയുടെ മൂര്‍ത്തമദ്ഭാവമായി അമ്മ പരിണമിച്ചു.
'അയ്യേ. ഇപ്പോ തന്നെ ഞാനിത് തെങ്ങിന്‍ തടത്തില്‍ കുഴിച്ച് മൂടാം.'
ചന്ദ്രമതിക്ക് നിക്കപ്പൊറുതിയില്ലാതായി. ഒരു നിമിഷം മൗനത്തില്‍ മുടന്തിയ പ്രതികരണം അമ്മ പിന്നീട് ഇങ്ങനെ പുറത്തിറക്കി.
'വേണ്ട. ചന്ദ്രമതിയ്യ്യേ. ഏതായാലും അത് തെങ്ങിന്‍ തടത്തില്‍ കളയണ്ട. മനുഷ്യന്മാര്‍ കഴിക്കുന്ന സാധനങ്ങള്‍ വെറുതെ കളയരുതെന്ന് എപ്പോഴും ദാമോദരേട്ടന്‍ (മരിച്ച് പോയ എന്റെ അച്ഛന്‍) പറയാറുണ്ട്. ഖയ്യൂമിന്റെ വീട്ടില്‍ നിന്ന് ഉണ്ണി തിന്നാറുള്ളതല്ലേ. അവന്‍ കഴിച്ചോട്ടെ.'
അതോടെ സ്റ്റീല്‍ പാത്രം കൈയില്‍ താളം പിടിച്ച് ചന്ദ്രമതിക്ക് ചുറ്റും ഞാന്‍ വട്ടം കറങ്ങിക്കൊണ്ടിരുന്നു. കോഴിയട, പഴം നിറച്ചത്, മുട്ടമാല, മുട്ടസുര്‍ക്ക, പത്തിരി, നെയ്‌ചോറ്, കോഴിയിറച്ചി, മറ്റാര്‍ക്കും വേണ്ടാത്തതിനാല്‍ മൊത്തം ബീഫ്കറിയും പാത്രത്തിലേക്കു പകര്‍ന്നുവീണു. കരുമത്തില്‍ പുത്തന്‍വീട്ടില്‍ ആദ്യമായാണു മാട്ടിറച്ചിയുടെ ഉശിരു പരക്കുന്നത്. പതിനൊന്ന് വയസിന്റെ പൊട്ടിത്തെറിപ്പിലായിരുന്നു ഞാനെങ്കിലും മൃഷ്ടാന്നത്തിന്റെ ഊക്കുകൊണ്ടായിരിക്കാം ഭക്ഷണശേഷം ശകലം മയങ്ങിപ്പോയി. പകല്‍ക്കിനാവ് തെളിഞ്ഞപ്പോള്‍ അതാ, പത്തോടി ഹൗസിന്റെ ഒരു കഷ്ണം പുത്തന്‍വീടുമായി ചേര്‍ന്നൊട്ടി പാടം മുറിച്ചു കടക്കാനുള്ള അസൗകര്യം ഇല്ലാതെ എനിക്കും ഖയ്യൂമിനും ഒന്നിച്ചു കളിക്കാനുള്ള അവസ്ഥ സംജാതമായിരിക്കുന്നു. അതായിരുന്നു സാക്ഷാല്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി.
എല്ലാ വര്‍ഷവും റമദാന്‍ അടുക്കുമ്പോള്‍ ഞാന്‍ ഈ സംഭവം ഓര്‍ക്കും. ബീഫ് വിവാദം പ്രബലമായപ്പോള്‍ ആ ഓര്‍മയുടെ പ്രസക്തിയും വിപുലമായി. ഒടുവില്‍ 'ദൈവത്തിന്റെ പുസ്തക'ത്തിലെ നീലയും ചന്ദ്രക്കലയും എന്ന ഭാഗത്ത് ശ്രീകൃഷ്ണനും മുഹമ്മദ് നബിയും ഗാന്ധിക്കു സ്‌നേഹോര്‍ജം പകരുന്ന ഭാവനാ മുഹൂര്‍ത്തത്തില്‍ ഞാന്‍ ഇങ്ങനെ എഴുതി.
'രാധയില്‍ തുടങ്ങി സഹസ്ര സ്ത്രീകളേയും ഓമനപ്പെടുത്തിയ പ്രണയം കേശവനില്‍ നിന്നും പന്ത്രണ്ട് ഭാര്യമാരെയും ഹൂറികളായി പരിവര്‍ത്തിപ്പിച്ച മുഹബത്ത് മുഹമ്മദില്‍ നിന്നും കൃപാമയമായി മോഹന്‍ദാസിലേക്ക് ഒഴുകി. ഒരു വശത്തു നിന്ന് ദ്വാപരയുഗത്തിന്റെ പ്രാചീനകരുത്തും മറുവശത്തു നിന്ന് അറബിസവിശേഷമായ മഹാവീര്യവും കുലം കുത്തി. കിട്ടിയ തക്കത്തില്‍ വാജീകരണക്ഷമമായ മാംസജീവകങ്ങള്‍ കൂടി നബിവിരലുകളില്‍ നിന്ന് ഞങ്ങളുമുണ്ടേയെന്ന് ചാടിത്തുള്ളി ഗാന്ധിയെ പൂകി. വേദകാലത്തെ ഋഷിമാര്‍ പുഞ്ചിരിച്ചു.'

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago