ജില്ലയില്‍ ഡി അഡിക്ഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ശുപാര്‍ശ നല്‍കും
കല്‍പ്പറ്റ: ജില്ലയില്‍ ഡി അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള ശുപാര്‍ശ സര്‍ക്കാറില്‍ അടിയന്തരമായി സമര്‍പ്പിക്കാന്‍ വിമുക്തി പദ്ധതിയുടെ ജില്ലാതല യോഗം തീരുമാനിച്ചു.
ജില്ലയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് ലഹരി വസ്തുക്കള്‍ക്കെതിരായി ശക്തമായ നടപടികള്‍ സ്വീകരിക്കാനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കൂടുതല്‍ തുക അനുവദിക്കാന്‍ ആവശ്യപ്പെടും. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പ്പനക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ എക്‌സൈസ് വകുപ്പിനും പൊലിസിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍ദേശം നല്‍കി.
വിമുക്തി സ്റ്റിക്കര്‍ എല്ലാ വീടുകളിലും കോളനികളിലും വിതരണം ചെയ്യുന്നതിനായി പഞ്ചായത്തുകള്‍ക്ക് ഇരുപത്തയ്യായിരം രൂപ എക്‌സൈസ് വകുപ്പ് നല്‍കിയിട്ടുണ്ടെന്നും ഫലപ്രദമായി ഇതുവരെ വിതരണം നടന്നിട്ടില്ലെന്നും യോഗത്തില്‍ എക്‌സൈസ് വകുപ്പ് പറഞ്ഞു.
ഇക്കാര്യം അടുത്ത ആസൂത്രണ സമിതി യോഗത്തില്‍ അജണ്ടയാക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പു നല്‍കി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായി. രാജു,പി.എം. ഷൈജു, പി.എ. ഹരിദാസന്‍, ഡി.വൈ.എസ്.പി. വി.പി.സുരേന്ദ്രന്‍, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.കെ.സന്തോഷ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."