കൊടിയമ്മയിലെ കശുമാവിന് തോട്ടത്തില്‍ മാലിന്യങ്ങള്‍ തള്ളുന്നു
കുമ്പള: കൊടിയമ്മ പെര്വ്വത്തടുക്കയിലെ കശുമാവിന് തോട്ടത്തില്‍ മാലിന്യം തള്ളുന്നതു പതിവാകുന്നു. കല്യാണ വീടുകളില്‍ നിന്നുള്ള ഭക്ഷണങ്ങളടക്കമുള്ള മാലിന്യങ്ങളാണ് ഇവിടെ തള്ളുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒട്ടനവധി പേര് നടന്നു പോകുന്ന വഴിയിലാണ് ഇത്തരം മാലിന്യങ്ങള്‍ കൊണ്ടിടുന്നത്. കോഴിക്കടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൊണ്ടു തള്ളുന്നതും ഇവിടെയാണ്. ഇതു പക്ഷികളും മറ്റും കൊത്തി വലിച്ചു തൊട്ടടുത്ത വീടുകളിലെ കിണറുകളിലും മറ്റും കൊണ്ടിടുന്നതിനാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുന്നു. ഇവിടെ മേഞ്ഞു നടക്കുന്ന കന്നുകാലികള്‍ ഇത്തരം പ്ലാസ്റ്റിക്കുകള്‍ അകത്താക്കുന്നതു കാരണം നിരവധി പശുക്കളും ആടുകളും ചത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കോഴി മാലിന്യങ്ങള്‍ തിന്നാന്‍ കാട്ടുപന്നികളും നായ്ക്കളും ഇവിടെ താവളമടിക്കുന്നതിനാല് ഏറെ ഭീതി യോടെയാണ് പരിസരവാസികള്‍ കഴിയുന്നത്. സമീപ പ്രദേശങ്ങളില്‍ നിന്നു രാത്രി കാലങ്ങളില്‍ റിക്ഷകളിലും മറ്റുമാണ് ഇവിടങ്ങളില്‍ മാലിന്യങ്ങള്‍ കൊണ്ടു തള്ളുന്നത്. കുമ്പള-കഞ്ചിക്കട്ട പുഴയിലും പാതയോരത്തും ചാക്കുകളിലാക്കിയും മാലിന്യങ്ങള്‍ കൊണ്ടിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."