പ്രധാനമന്ത്രിയുടെത് ജനത്തെ കൊള്ളയടിക്കുന്ന സമീപനം: രമേശ് ചെന്നിത്തല
തൃക്കരിപ്പൂര്‍: ജി.എസ്.ടി വഴി ജനത്തെ വഴിയാധാരമാക്കിയും പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില നാള്‍ക്കുനാള്‍ കൂട്ടിയും ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണു പ്രധാനമന്ത്രി നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രവര്‍ത്തകരെ സജ്ജമാക്കാനുള്ള 'പടയൊരുക്കം' യാത്രയുടെ ജില്ലാതല സമാപനത്തില്‍ തൃക്കരിപ്പൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. രാജ്യത്തെ സാമ്പത്തിക രംഗം ഇത്രയധികം മോശമായ അവസ്ഥ ഇതിനു മുന്‍പുണ്ടായിട്ടില്ല. ഇന്ത്യയില്‍ നിന്നു പെട്രോള്‍ വാങ്ങുന്ന രാജ്യങ്ങള്‍ 50 രൂപക്കു വില്‍പന നടത്തുമ്പോള്‍ നമ്മുടെ രാജ്യത്ത് എഴുപതിന് മുകളിലാണ് വില ഈടാക്കുന്നത്. സാമ്പത്തിക വിദഗ്ധനായ മന്‍മോഹന്‍ സിങിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ നരേന്ദ്ര മോദി തയാറായില്ലെന്ന് ചെന്നിത്തല കൂട്ടി ചേര്‍ത്തു.
കാഞ്ഞങ്ങാട്: യു.ഡി.എഫ് നണ്ടണ്ടണ്ടടത്തുന്ന പടയൊരുക്കം കേന്ദ്ര- കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളില്‍ നിന്നു ജനങ്ങളെ സംരക്ഷിക്കുന്നതിനായുള്ള തീര്‍ത്ഥയാത്രയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കം പരിപാടിക്കു കാഞ്ഞങ്ങാട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയും പിണറായിയും ചേര്‍ന്ന് വ്യാപാരി സമൂഹത്തിന്റെ കച്ചവടം പൂട്ടിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
യു.പി.എ-യു.ഡി.എഫ് സര്‍ക്കാരുകള്‍ നടപ്പാക്കിയ എല്ലാ ജനകീയ സംവിധാനങ്ങളെയും ഇവര്‍ തകര്‍ത്തു. കേരളത്തിലെ മത്സ്യതൊഴിലാളികളെയും കോഴിക്കച്ചവടക്കാരെനയും ജി.എസ്.ടി നേരിട്ട് ബാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.വി രാമകൃഷ്ണന്‍ അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍, എം.എല്‍.എമാരായ കെ.എസ് ശബരീനാഥ്, അന്‍വര്‍ സാദത്ത്, എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, എന്‍. ഷംസുദ്ദീന്‍, നേതാക്കളായ കെ.പി കുഞ്ഞിക്കണ്ണന്‍, കെ. നീലകണ്ഠന്‍, അഡ്വ.സജീവ് ജോസഫ്, ടി. ശരത്ചന്ദ്രപ്രസാദ്, ചെര്‍ക്കളം അബ്ദുല്ല, ബി. സുകുമാരന്‍, സി.ടി അഹമ്മലി, എ.ജി.സി ബഷീര്‍, വി. റാംമോഹന്‍, എ. ഗോവിന്ദന്‍ നായര്‍, പി. ഗംഗാധരന്‍ നായര്‍, മീനാക്ഷി ബാലകൃഷ്ണന്‍, അഡ്വ.എം.സി ജോസ്, എം.സി ഖമറുദ്ദീന്‍, ഡി.വി ബാലകൃഷ്ണന്‍, സി. ബാലകൃഷ്ണന്‍ പെരിയ, എം. അസിനാര്‍, പി.വി സുരേഷ്, പി. മുഹമ്മദ് കുഞ്ഞി , അഡ്വ.കെ.കെ നാരായണന്‍, എം.പി ജാഫര്‍, അഡ്വ.എ. ഗോവിന്ദന്‍ നായര്‍, ബാബു കദളിമറ്റം, എം. കുഞ്ഞികൃഷ്ണന്‍, മെട്രോ മുഹമ്മദ് ഹാജി, കരിവെള്ളൂര്‍ വിജയന്‍, മാമുനി വിജയന്‍ സംസാരിച്ചു.
കാസര്‍കോട്: ഇന്ത്യ കണ്ട ഏറ്റവും വലിയ പോക്കറ്റടിക്കാരനാണു പ്രധാനമന്ത്രി നരേന്ദ്രമോദിയെങ്കില്‍ കേരളത്തിലെ ഏറ്റവും വലിയ പോക്കറ്റടിക്കാരനാണു മുഖ്യമന്ത്രി പിണറായി വിജയനെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കം ജാഥയ്ക്കു ചട്ടഞ്ചാലില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സര്‍ക്കാര്‍ മൂന്നു തവണ പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നുള്ള അധിക നികുതി വരുമാനം വേണ്ടെന്നു വച്ചത് എല്‍.ഡി.എഫ് സര്‍ക്കാര്‍ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെയും മതേതരത്വത്തെയും നശിപ്പിച്ച് സമസ്ത മേഖലകളിലും സംഘവരിവാറിന്റെ വര്‍ഗീയ അജന്‍ഡ നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മൂന്നു വര്‍ഷത്തെ ഭരണം കൊണ്ട് ഇന്ത്യയിലെ ജനത്തിന് ഒരു നേട്ടവും ഉണ്ടായിട്ടില്ല. നോട്ട് നിരോധനത്തിലൂടെ ബാങ്കുകളിലെത്തിയ നോട്ടുകള്‍ ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.
യു.ഡി.എഫ്. ഉദുമ മണ്ഡലം ചെയര്‍മാന്‍ കരിച്ചേരി നാരായണന്‍ അധ്യക്ഷനായി. മണ്ഡലത്തിലെ വിവധ പഞ്ചായത്തുകളില്‍ നിന്ന് ഒപ്പു ശേഖരണം നടത്തിയ ബാനറുകള്‍ ചടങ്ങില്‍ ജാഥാ ക്യാപ്റ്റനു കൈമാറി. വിവിധ കക്ഷികളുടെ ഹരാര്‍പ്പണവും നടന്നു. കല്ലട്ര അബ്ദുല്‍ഖാദര്‍, വി.കെ ഇബ്രാഹിം കുഞ്ഞ്, ചെര്‍ക്കളം അബ്ദുല്ല, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ശരത്ചന്ദ്ര പ്രസാദ്, ജി. ദേവരാജന്‍, എം.സി ഖമറുദ്ദീന്‍, പി. ഗംഗാധരന്‍, സി.ടി അഹമ്മദലി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."