നാട് ഉത്സവമാക്കിയ കൗമാരമേള കാണാന്‍ മന്ത്രിയെത്തി
തൊട്ടില്‍പ്പാലം: നാട് ഉത്സവമാക്കിയ കൗമാരമേള കാണാന്‍ മന്ത്രിയെത്തിയത് കലോത്സവ നഗരിയെ ആവേശത്തിലാഴ്ത്തി. തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണനാണ് ദേവര്‍കോവില്‍ കെ.വി കുഞ്ഞമ്മദ് മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ നടക്കുന്ന 58ാമത് കുന്നുമ്മല്‍ ഉപജില്ലാ കലോത്സവനഗരിയില്‍ സന്ദര്‍ശനത്തിനെത്തിയത്. വൈകിട്ട് ആറോടെ കലോത്സവനഗരിയിലെത്തിയ മന്ത്രി കലയുടെ നിറവസന്തം തീര്‍ക്കാനെത്തുന്നവര്‍ക്ക് ഭക്ഷണമൊരുക്കുന്ന ഊട്ടുപുരയായിരുന്നു അദ്യം സന്ദര്‍ശിച്ചത്. അവിടെ സമൃദ്ധമായ വിഭവങ്ങളൊരുക്കുന്ന പാചകക്കാരെ മന്ത്രി പ്രത്യേക അഭിനന്ദനവും ഉപഹാരവും നല്‍കി ആദരിച്ചു. ഒടുവില്‍ അടപ്രഥമനും രുചിച്ചാണ് അവിടെനിന്നു മടങ്ങിയത്. പിന്നീട് പ്രധാന വേദിയായ സ്‌കൂള്‍ ഗ്രൗണ്ടിലെത്തിയ മന്ത്രിയെ നാട്ടുകാരും വിദ്യാര്‍ഥികളും ഹര്‍ശാരവങ്ങളോടെ സ്വീകരിച്ചു. ചുറ്റും കൂടിനിന്നവരോട് കുശലം പറഞ്ഞും കലോത്സവത്തിന് ആശംസ അറിയിച്ചും സെല്‍ഫിയെടുത്തും കുറച്ചു നേരം. ഏറ്റവുമൊടുവില്‍ നഗരിയില്‍ മെഡിക്കല്‍ എയ്ഡ്‌പോസ്‌റ്റൊരുക്കിയ സ്പര്‍ശം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കായക്കൊടിയുടെ പവലിയനില്‍ കയറുകയും പരിശോധന നടത്തുകയും ഒപ്പം ആതുരസേവനമൊരുക്കിയ സംഘാടകരെ അഭിനന്ദനം അറിയിച്ചുമാണ് മന്ത്രി മടങ്ങിയത്. മേള ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."