HOME
DETAILS
MAL
കണ്ടോത്ത്കുനി ടൗണ്‍ ഇനി കാമറ നിരീക്ഷണത്തില്‍
backup
November 02 2017 | 19:11 PM
കക്കട്ടില്‍: നരിപ്പറ്റ, കുന്നുമ്മല്‍ പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന കണ്ടോത്ത് കുനി ടൗണില്‍ നിരീക്ഷണ കാമറ സ്ഥാപിക്കാനൊരുങ്ങുന്നു. കുതൂകുലം നവ മാധ്യമ കൂട്ടായ്മയാണ് ഇതിനാവശ്യമായ കാമറകള്‍ നല്‍കിയത്.
പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെ അക്രമങ്ങളും കൊടിമരങ്ങള്‍ മറ്റ് പ്രചാരണ സാമഗ്രികള്‍ എന്നിവ നശിപ്പിക്കപ്പെടുന്നതും പതിവായ സാഹചര്യത്തിലാണ് ഇവിടെ കാമറ സ്ഥാപിക്കാനൊരുങ്ങുന്നത്. കാമറ സ്ഥാപിക്കുന്നതിലൂടെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. ടൗണില്‍ നടന്ന ചടങ്ങില്‍ ചങ്ങരോത്ത് കുഞ്ഞബ്ദുല്ല, കാണങ്കണ്ടി റഹീം ഹാജി എന്നിവര്‍ ചേര്‍ന്ന് കുറ്റ്യാടി എസ്.ഐ കുഞ്ഞിക്കണ്ണന് കാമറകള്‍ കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."