'നടുവണ്ണൂരില്‍ മിനി സിവില്‍ സ്റ്റേഷന് സ്ഥാപിക്കണം'
നടുവണ്ണൂര്‍: നടുവണ്ണൂരില്‍ മിനി സിവില്‍ സ്റ്റേഷന് സ്ഥാപിക്കണമെന്ന് സി.പി.എം നടുവണ്ണൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കരുവണ്ണൂരില്‍ ചേര്‍ന്ന സമ്മേളനം എ.കെ പത്മനാഭന് ഉദ്ഘാടനം ചെയ്തു. എ.പി രാഘവന് മാസ്റ്റര്‍ പതാക ഉയര്‍ത്തി. കെ.കെ ദാമോദരന്‍ രക്തസാക്ഷി പ്രമേയവും, ടി.പി ദാമോദരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.കെ സോമന് സ്വാഗതം പറഞ്ഞു.
എന്‍. ആലി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.കെ മുകുന്ദന്, സി.എം ശ്രീധരന് സംസാരിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി എന്‍. ആലിയെ തിരഞ്ഞെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് വളണ്ടിയര്‍ മാര്‍ച്ച്, ബഹുജന പ്രകടനം എന്നിവ നടന്നു. തുടര്‍ന്ന നടന്ന പൊതുസമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. എന്‍. ആലി അധ്യക്ഷനായി. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, ഇസ്മയില്‍ കുറുമ്പൊയില്‍ സംസാരിച്ചു. ചടങ്ങില്‍ ഉന്നത വിജയികളെ ആദരിച്ചു. കെ.കെ ദാമോദരന്‍ സ്വാഗതവും സി.കെ സോമന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."