സുരക്ഷിത പാലിന് ശാസ്ത്രീയ സംവിധാനങ്ങളുമായി കോട്ടൂര്‍ പഞ്ചായത്ത്
കോഴിക്കോട്: സുരക്ഷിത പാല്‍ പൊതുജനാരോഗ്യത്തിന് എന്ന ലക്ഷ്യത്തോടെ രോഗ നിയന്ത്രണ സംവിധാനങ്ങളും മാലിന്യമുക്ത സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയ ശാസ്ത്രീയ തൊഴുത്തുകള്‍ കോട്ടൂരില്‍ പ്രവര്‍ത്തനക്ഷമമായി. കറവ സമയത്ത് പാലില്‍ പൊതുജനാരോഗ്യത്തിന് ഹാനികരമായ ഒരു വസ്തുവും എത്തുന്നില്ലെന്ന് ഉറപ്പുവരുത്തും വിധമാണ് സജ്ജീകരണങ്ങള്‍.
തൊഴുത്തുകളിലെ സൗകര്യമില്ലായ്മ പാലുല്‍പാദനത്തില്‍ ഗണ്യമായ കുറവ് വരുത്തുന്നതോടൊപ്പം പരിസര മലിനീകരണവും വര്‍ധിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നൂതന പദ്ധതി കോട്ടൂര്‍ പഞ്ചായത്ത് ആവിഷ്‌ക്കരിച്ചത്.
കേരളത്തില്‍ ആദ്യമായിട്ടാണ് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലുല്‍പാദന വര്‍ധനവിന് നൂതന പദ്ധതി എന്ന ആശയവുമായി ഒരു പഞ്ചായത്ത് മുന്നിട്ടിറങ്ങുന്നത്. ഡെങ്കിപ്പനി കാര്യമായി പ്രതിസന്ധിയിലാക്കിയ ക്ഷീരമേഖലയ്ക്ക് ആശ്വാസവുമാണ് ഈ പദ്ധതി.
മൃഗ സംരക്ഷണ വകുപ്പിന്റെ മിഷന്‍ സേഫ് മില്‍ക്ക് കോട്ടൂര്‍ പദ്ധതി നടപ്പിലാക്കിയ അവിടനല്ലൂര്‍ ക്ഷീര സംഘത്തിലെ കര്‍ഷകരുടെ വീടുകളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുക. കറവ നടത്തുന്നത് പ്രത്യേകം സജ്ജീകരിച്ച 'മില്‍കിങ് പാര്‍ലറില്‍' ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."