HOME
DETAILS

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മലയാളത്തിന്റെ ഭാവി

  
backup
August 13 2016 | 21:08 PM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae


മലയാളമാധ്യമരംഗത്ത് ഒരു നിശബ്ദ വിപ്ലവംപോലെ രണ്ടു പ്രധാന മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പരമ്പരാഗത സാഹിത്യഗണങ്ങളുടെ പുസ്തക-ആനുകാലിക രൂപങ്ങളിലുള്ള പ്രസാധനം, വില്‍പന, വായന എന്നീ രംഗങ്ങളിലുണ്ടായിക്കഴിഞ്ഞ വലിയ പ്രതിസന്ധിയാണ് ഒന്ന്. നോവല്‍ ഒഴികെയുള്ള ഒരു സാഹിത്യഗണവും ഇന്നു മലയാളത്തില്‍ വിറ്റുവരവു നേടുന്നില്ല; പ്രസാധകരെയും വായനക്കാരെയും തൃപ്തിപ്പെടുത്തുന്നുമില്ല. പകരം പുസ്തക-വായനാ വിപണി പുതിയ ആഖ്യാനരൂപങ്ങള്‍ തേടിപ്പോകുന്നു. ജനകീയവായനശാലകള്‍ ഏതാണ്ടൊന്നടങ്കം അടച്ചുപൂട്ടലിന്റെ വക്കിലാണ്. ആധുനികതയുടെ സാംസ്‌കാരികാനുഭൂതിയെന്ന നിലയില്‍ നിലനിന്ന കടലാസിലെ വായന മരിച്ചുകൊണ്ടിരിക്കുകതന്നെയാണ്.
ഈ വായനയെ ഏറെക്കാലം സാര്‍ഥകമാക്കിയിരുന്ന ആനുകാലികങ്ങളുടെ രംഗത്തുണ്ടാകുന്ന മാറ്റമാണ് രണ്ടാമത്തേത്. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍, മാഗസിനുകള്‍ എന്നിവയുടെ പ്രചാരത്തോടെ, പരമ്പരാഗത പത്രങ്ങളെക്കാള്‍ പ്രതിസന്ധിനേരിടുന്നതു പത്രസ്ഥാപനങ്ങളുടെ ഉപോല്‍പന്നമായി പുറത്തിറങ്ങിയിരുന്ന ആനുകാലികങ്ങളാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ മലയാളത്തില്‍ അന്‍പതോളം ചാനലുകള്‍ ഉണ്ടായെങ്കിലും ഒരു ചാനലൊഴികെ ഒന്നും സാമ്പത്തികലാഭം നേടുന്നില്ല എന്നതുപോലെ; ഒരു ഡസനോളം പത്രങ്ങളുണ്ടായിട്ടും പലതും സാമ്പത്തികനഷ്ടത്തിലാണ് എന്നതുപോലെ; എത്രയെങ്കിലും ആനുകാലികങ്ങളുണ്ടായിട്ടും ഒരെണ്ണമൊഴികെ(വനിത) ഒന്നും ജനപ്രിയമായി നിലനില്‍ക്കുന്നില്ല എന്നതാണു യാഥാര്‍ഥ്യം. ഈ 'ഒരെണ്ണം' തന്നെയും അതിന്റെ ചരിത്രത്തിലാദ്യമായി പ്രചാരത്തിലും വരുമാനത്തിലും താഴോട്ടുപതിച്ചു തുടങ്ങിയ വര്‍ഷവുമാണു കടന്നുപോയത്.
കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളില്‍ മലയാള മാധ്യമ-സാഹിത്യ-വായനാരംഗങ്ങളിലുണ്ടായ അടിസ്ഥാനപരമായ ദിശാവ്യതിയാനങ്ങള്‍ മേല്‍പറഞ്ഞവ മാത്രമല്ല. 1992-2012 കാലത്താണ് ടെലിവിഷന്‍ മലയാളിയുടെ ഏറ്റവും ജനപ്രിയമായ വിനോദ-വാര്‍ത്താമാധ്യമമായി മാറിയത്. 80 ശതമാനത്തോളം മലയാളികള്‍ ടി.വി കാഴ്ചയിലേക്കു കടന്നുവന്ന ഇക്കാലത്തു തന്നെയാണു മലയാളപത്രങ്ങള്‍ 400 ശതമാനം പ്രചാരവര്‍ധനവും നേടിയത്. പക്ഷേ പൊതുവില്‍ ഇന്റര്‍നെറ്റിന്റെയും വിശേഷിച്ച് മൊബൈല്‍ഫോണ്‍, സാമൂഹ്യമാധ്യമങ്ങള്‍ എന്നിവയുടെയും വ്യാപനം അപൂര്‍വമാംവിധം മുന്നോട്ടുകുതിച്ചതോടെ ടെലിവിഷന്റെയും പത്രങ്ങളുടെയും സാങ്കേതിക-സാംസ്‌കാരിക മേല്‍ക്കോയ്മയും ജനപ്രീതിയും അജന്‍ഡാനിര്‍മാണശേഷിയും സ്തംഭനത്തിലായിത്തുടങ്ങി. ഇതോടൊപ്പം സംഭവിച്ച ഒരുമാറ്റം മാത്രമാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. അത്, തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, ജനപ്രിയവും വരേണ്യവുമായിരുന്ന ആനുകാലികങ്ങളുടെ രംഗത്ത് ഒരുപോലെ ഉണ്ടായിക്കഴിഞ്ഞ വന്‍പ്രതിസന്ധിയും ഓണ്‍ലൈന്‍ പത്ര-മാഗസിന്‍ രംഗത്തുണ്ടായിക്കഴിഞ്ഞ ശ്രദ്ധേയമായ മുന്നേറ്റവുമാണ്.

ഒരര്‍ഥത്തില്‍ ആധുനികതയില്‍ സംഭവിച്ചതിനു സമാന്തരമായ ഒരു മാറ്റം തന്നെയാണിത്. മാധ്യമവും സാങ്കേതികതയും മാറുന്നുവെന്നേയുള്ളൂ. ആധുനികതയില്‍ ജനപ്രിയ വാരികകള്‍ ഒരു വശത്തും 'മാതൃഭൂമി' മുതല്‍ 'കലാകൗമുദി' വരെയുള്ള വാരികകള്‍ മറുവശത്തുമായി നിര്‍വഹിച്ച ഇരുധ്രുവങ്ങളിലുള്ള വായനാസംസ്‌കാരനിര്‍മിതിയെ പലനിലകളില്‍ അനുസ്മരിപ്പിക്കുന്ന ഒന്നാണിത്. അതേസമയംതന്നെ അവയെ അപൂര്‍വമാംവിധം കൂട്ടിയിണക്കുന്ന ഒന്നും. ആ വാരികകള്‍ ഒന്നടങ്കം തകര്‍ന്നു തരിപ്പണമായിക്കഴിഞ്ഞു. 'മാതൃഭൂമി' ആഴ്ചപ്പതിപ്പ് കുറേകാലംകൂടി പിടിച്ചുനിന്ന് ഇന്നിപ്പോള്‍ ഊര്‍ധ്വന്‍ വലിക്കുന്ന തിരക്കിലാണ്. ടെലിവിഷന്‍ കാലത്തു വലിയ പ്രചാരം നേടി വിപണി കീഴടക്കിയ 'വനിത'യും പ്രതിസന്ധിയിലാണ്. ചുരുക്കമിതാണ്: ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടലുകളും മാഗസിനുകളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മാറ്റവും നേടിക്കൊണ്ടിരിക്കുന്ന പ്രചാരവും പത്രങ്ങളെക്കാളും ടി.വിയെക്കാളും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് ആനുകാലികങ്ങള്‍ക്കാണ്. സാഹിത്യ-രാഷ്ട്രീയ-സിനിമ-വനിതാ പ്രസിദ്ധീകരണങ്ങളൊന്നടങ്കം ഈ പ്രതിസന്ധിയില്‍പെട്ടു നട്ടംതിരിയുകതന്നെയാണ്.
ഓണ്‍ലൈന്‍ രംഗത്ത് ഏറ്റവും സ്വീകാര്യതയുള്ള രണ്ടു മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ മാറ്റം വ്യക്തമാകും. 'മറുനാടന്‍ മലയാളി', 'നവമലയാളി' എന്നിവയാണ് ഈ മാധ്യമങ്ങള്‍. ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനം വിട്ട് 'ദീപിക' ദിനപത്രത്തില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് ഷാജന്‍ സ്‌കറിയ 2007ല്‍ ഇംഗ്ലണ്ടില്‍ നിന്നും പിന്നെ 2008ല്‍ തിരുവനന്തപുരത്തുനിന്നും ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടലുകള്‍ തുടങ്ങുന്നത്. യഥാക്രമം 'ബ്രിട്ടീഷ് മലയാളി', 'മറുനാടന്‍ മലയാളി' എന്നിവ. എട്ടുവര്‍ഷത്തിനുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മലയാളികള്‍ ഇരുപത്തിനാലുമണിക്കൂറും വായിക്കുന്ന രണ്ടോ മൂന്നോ ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടലുകളിലൊന്നായി 'മറുനാടന്‍ മലയാളി' മാറിക്കഴിഞ്ഞു. ഇന്നു ശരാശരി 15 ലക്ഷം വായനക്കാര്‍ പ്രതിദിനം 'മറുനാട'നുണ്ട്. 'ന്യൂസ്ഹണ്ടി'ല്‍ 'മലയാളമനോരമ,' 'മാതൃഭൂമി' എന്നീ പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ക്കുപോലുമില്ല, 'മറുനാട'ന്റെ ജനപ്രീതി. ലഭ്യമാകുന്ന മുഴുവന്‍ സ്രോതസുകളില്‍ നിന്നുമുള്ള വാര്‍ത്തകള്‍ 24 മണിക്കൂറും അപ്‌ഡേറ്റ് ചെയ്തും, സ്വന്തം നിലയ്ക്കു കണ്ടെത്തുന്ന വാര്‍ത്തകള്‍, വാര്‍ത്താ വിശകലനങ്ങള്‍, പംക്തികള്‍, സാമൂഹ്യമാധ്യമങ്ങളില്‍ നിന്നു പുനഃസൃഷ്ടിക്കുന്ന രചനകള്‍ തുടങ്ങിയവ നിരന്തരം നല്‍കിയും 'മറുനാടന്‍' വലിയൊരു വിഭാഗം വായനക്കാരുടെ വാര്‍ത്താ-വിനോദ താല്‍പര്യങ്ങള്‍ തൃപ്തിപ്പെടുത്തുന്നു.
സെന്‍സേഷനലിസമാണ് മറുനാടന്റെ നേരെ ഉയരുന്ന വലിയവിമര്‍ശനം. ഗോസിപ്പുകള്‍, ഇക്കിളിവര്‍ത്തമാനങ്ങള്‍, ലൈംഗികത, കുറ്റകൃത്യങ്ങള്‍...ഓണ്‍ലൈന്‍ മാധ്യമരംഗത്ത് 'മനോരമ'യും 'മാതൃഭൂമി'യുമുള്‍പ്പെടെയുള്ളവ പിന്തുടരുന്ന ഉള്ളടക്കത്തിനപ്പുറമൊന്നും മറുനാടനിലില്ല എന്നതാണ് യാഥാര്‍ഥ്യം. ഒറ്റദിവസം കൊണ്ടു തന്നെ 25,000 ഷെയര്‍വരെ എത്തുന്ന എത്രയെങ്കിലും രചനകള്‍ 'മറുനാടനി'ല്‍ പതിവായി വരാറുണ്ട്. സെന്‍സേഷനല്‍ രചനകള്‍ക്കു മാത്രമല്ല ഈ ജനപ്രീതി. 'മറുനാടനു'വേണ്ടി മുരളി തുമ്മാരുകുടി എഴുതുന്ന സുരക്ഷാലേഖനങ്ങള്‍ നോക്കുക. 25,000 മുതല്‍ മുകളിലോട്ടാണ് ഒറ്റദിവസംകൊണ്ട് അവയ്ക്കുണ്ടാകുന്ന ഷെയര്‍. ചെന്നൈപ്രളയം മുതല്‍ ദുബൈ വിമാനാപകടം വരെയുള്ള ഏതും ഉദാഹരണം. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തില്‍, വ്യവസായ-സാമ്പത്തികത്തട്ടിപ്പുകള്‍ക്കെതിരേയുള്ള കുരിശുയുദ്ധത്തില്‍-ഒക്കെ 'മറുനാടന്‍' പുലര്‍ത്തുന്ന സമീപനം മലയാള നവമാധ്യമരംഗത്തെ വലിയൊരുവഴിമാറ്റം തന്നെയാണ്. ഏറ്റവും ശ്രദ്ധേയം, മലയാളത്തില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഏക സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമവും 'മറുനാടന്‍ മലയാളി'യാണ് എന്നതാണ്.
'നവമലയാളി'യുടെ സ്ഥാനം മറുനാടനു നേരെ മറുപുറത്താണ്. ഗൗരവമുള്ള രാഷ്ട്രീയ-സാംസ്‌കാരിക സംവാദങ്ങള്‍ക്ക് ഇന്നു മലയാളത്തിലുള്ള ഏറ്റവും മികച്ച പ്ലാറ്റ്‌ഫോം 'നവമലയാളി'യാണ്. മൂന്നു വര്‍ഷമേ ആയിട്ടുള്ളൂ 'നവമലയാളി' നിലവില്‍വന്നിട്ട്. പക്ഷേ ഇതിനകംതന്നെ മലയാളത്തിലെ ഏറ്റവും സ്വീകാര്യതയുള്ള 'കള്‍ചറല്‍ മാഗസിന്‍' എന്നപദവി നവമലയാളി സ്വന്തമാക്കിക്കഴിഞ്ഞു. മലയാളപത്രങ്ങളില്‍ പിറ്റേന്നു വരാവുന്ന വാര്‍ത്തകള്‍ 24 മണിക്കൂര്‍ മുന്‍പേ നല്‍കിത്തുടങ്ങുന്നു 'മറുനാടന്‍ മലയാളി'യെങ്കില്‍, മലയാളത്തിലെ ഏത് ആഴ്ചപ്പതിപ്പിലും ഒരാഴ്ചയ്ക്കു ശേഷം വരാവുന്ന വിഷയങ്ങളിലെ മികച്ച രചനകള്‍ മുന്‍കൂട്ടി നല്‍കുന്നു 'നവമലയാളി.'
അച്ചടിമാധ്യമരംഗത്ത് ഏറെ വായനക്കാരുള്ള എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും 'നവമലയാളി'യില്‍ സ്ഥിരമായെഴുതുന്നു. ആനന്ദ് മുതല്‍ സച്ചിദാനന്ദന്‍ വരെയും ദേവിക മുതല്‍ ടി.ടി ശ്രീകുമാര്‍ വരെയുമുള്ള മുതിര്‍ന്ന എഴുത്തുകാര്‍ക്കൊപ്പം പുതിയ തലമുറയിലെ എഴുത്തുകാരും.
കേരളത്തിലെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ സ്വീകരിക്കുന്ന അസാധാരണമായ ജനകീയ നിലപാടുകള്‍ വഴി, മറ്റൊരു അച്ചടി-ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിനുമില്ലാത്ത സ്വീകാര്യതയും സംവാദാത്മകതയും സജീവതയും നവമലയാളിക്കു കൈവന്നു കഴിഞ്ഞു. മലയാളത്തിലുള്ള ഏത് ഓണ്‍ലൈന്‍ മാഗസിനെക്കാളും സൂക്ഷ്മമായ രാഷ്ട്രീയജാഗ്രതയും അക്കാദമികഭദ്രതയും നിലനിര്‍ത്താന്‍ 'നവമലയാളി'ക്കു കഴിയുന്നുമുണ്ട്. ആദിവാസി-ദലിത്-സ്ത്രീ-കാംപസ്-പരിസ്ഥിതി സമരങ്ങളാകട്ടെ; ചുംബനസമരമോ സദാചാര പൊലിസോ ആവിഷ്‌കാര സ്വാതന്ത്ര്യമോ, വര്‍ഗീയ ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെതിരേയുള്ള ചെറുത്തുനില്‍പ്പുകളോ, ഭരണകൂടഭീകരതയ്‌ക്കെതിരായ ജാഗ്രതകളോ ആകട്ടെ-ഇക്കഴിഞ്ഞ മൂന്നുവര്‍ഷവും 'നവമലയാളി' ഒരുക്കിയ വേദിയും സൃഷ്ടിച്ച ചലനങ്ങളും ഉയര്‍ത്തിയ സംവാദങ്ങളും പോലൊന്നു മലയാളത്തില്‍ മുന്‍പുണ്ടായിട്ടില്ല. ആദ്യ ഗിരിവര്‍ഗ ജേണലിസ്റ്റിനെ അവതരിപ്പിച്ചതു മുതല്‍ ഗുജറാത്തിലെ ദലിത്കലാപത്തിന്റെ മുഖ്യ സൂത്രധാരനുമായി നടത്തിയ അഭിമുഖം വരെ 'നവമലയാളി' സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ ഒട്ടും ചെറുതല്ല. അക്കാദമികപഠനങ്ങള്‍, കലാചിന്തകള്‍, സാഹിത്യരചനകള്‍, ചലച്ചിത്ര നിരൂപണം...'നവമലയാളി'യുടെ ഉള്ളടക്കം അങ്ങേയറ്റം രാഷ്ട്രീയബദ്ധവും ജനാധിപത്യപരവുമാണ്. ടി.ടി ശ്രീകുമാര്‍, മുരളി വെട്ടത്ത്, സ്വാതിജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന 'നവമലയാളി'യുടെ ഇടപെടലുകള്‍ മലയാളത്തില്‍ അവശേഷിച്ചിരുന്ന ഏക സാംസ്‌കാരിക പ്രസിദ്ധീകരണത്തിനും ചരമക്കുറിപ്പെഴുതിക്കഴിഞ്ഞു.
മലയാളത്തിന്റെ ഭാവിമാധ്യമങ്ങള്‍ എന്ന നിലയില്‍ ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടലുകള്‍ മുതല്‍ കള്‍ചറല്‍ മാഗസിനുകള്‍ വരെയുള്ളവ സൃഷ്ടിക്കുന്ന ഈയൊരു തരംഗവും മുന്നേറ്റവും അച്ചടിയും ആധുനികതയും സൃഷ്ടിച്ച വായനാസ്വഭാവത്തെ മാത്രമല്ല, മലയാളിയുടെ സാംസ്‌കാരിക-രാഷ്ട്രീയ ജീവിതത്തെത്തന്നെയും അട്ടിമറിച്ചിരിക്കുന്നുവെന്നതാണ് ഏറ്റവും പ്രസക്തമായ കാര്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

National
  •  a month ago
No Image

മല്ലു ഹിന്ദു ഓഫിസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ്: പരാതിയില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് സൈബര്‍ പൊലിസ് 

Kerala
  •  a month ago