അപകടത്തില്‍പ്പെട്ട ഇരുചക്ര വാഹനം നീക്കം ചെയ്യാത്തത് ദുരൂഹതയുണര്‍ത്തുന്നു
ഫറോക്ക്: കല്ലംപാറ ശിഫാ ആശുപത്രിക്ക് സമീപം അപകടത്തില്‍പ്പെട്ട ഇരുചക്ര വാഹനം മാസങ്ങളോളമായി നീക്കം ചെയ്യാത്തത് ദുരൂഹതയുണര്‍ത്തുന്നു. കെ.എല്‍ 55 ഡി 8302 നമ്പര്‍ ഹോണ്ട ഏവിയേറ്റര്‍ എന്ന ഇരുചക്ര വാഹനം പരപ്പനങ്ങാടി സ്വദേശിയുടെതാണ്. മാസങ്ങള്‍ക്കു മുമ്പ് മണ്ണൂര്‍ റെയില്‍- ചാലിയം റൂട്ടിലോടുന്ന ബസ്സുമായാണ് പ്രസ്തുത വാഹനം അപകടത്തില്‍ പെട്ടത്.
സ്‌കൂട്ടര്‍ യാത്രികന് കാര്യമായ പരുക്കൊന്നും പറ്റാത്തതിനാല്‍ ബസ്സ് ജീവനക്കാരുമായി പ്രശ്‌നം രമ്യതയില്‍ പറഞ്ഞു തീര്‍ത്തു. എന്നാല്‍ പിന്നീട് ആരും തന്നെ വാഹനമന്വേഷിച്ച് നാളിതുവരെയായി വന്നിട്ടില്ല. പ്രദേശ വാസികള്‍ ഫറോക്ക് പോലീസില്‍ വിവരം അറിയിച്ചിരുന്നെങ്കിലും അപകടത്തില്‍പ്പെട്ട വാഹനം ഗുഡ്‌സ് വെഹിക്കിളില്‍ കയറ്റി പൊലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയാരുന്നു.
വാഹനത്തിലുണ്ടായിരുന്ന ഒരു ജോടി വിലകൂടിയ ചെരിപ്പ് ഒരാള്‍ വന്നു എടുത്ത് കൊണ്ടുപോയതായി സമീപത്തുള്ളവര്‍ പറഞ്ഞു. ഇനി വാഹനം മോഷണം പോവുകയോ മറ്റോ ചെയ്താലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ സമീപത്തെ കച്ചവടക്കാര്‍ ഭീതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."