മൂന്നര പതിറ്റാണ്ടിലെ ശ്മശാനജീവിതം; അജിതിന് ഒടുവില്‍ ആദരവ്
വെസ്റ്റ്ഹില്‍: ആറര പതിറ്റാണ്ടായി വെസ്റ്റ്ഹില്ലിലെ ശ്മശാനത്തില്‍ മരിച്ചവരെ സ്വീകരിക്കുന്ന ഒരാളുണ്ട്. സ്വന്തം കല്യാണത്തിന് പോലും ഏഴ് മൃതദേഹങ്ങള്‍ക്ക് ചിതയൊരുക്കിയ കെ.വിഅജിത്കുമാര്‍. പാരമ്പര്യം നിലനിര്‍ത്തി പിതാവ് ശങ്കരന്‍ ചെയ്തു കൊണ്ടിരുന്ന ജോലി ഏറ്റെടുത്തു ചെയ്യുകയാണ്്് അജിത്തും സഹോദരന്മാരായ പ്രദീപ് കുമാറും സുനിലും. അധികമാരും ഏറ്റെടുക്കാത്ത ഈ പ്രവര്‍ത്തി ഏറ്റെടുക്കാനുള്ള കാരണം എന്താണെന്ന് ചോദിച്ചാല്‍ പുണ്യം ലഭിക്കും എന്ന മറുപടിയാണുണ്ടാവുക. ലിസ്സാ കോളേജിലെ എന്‍.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അജിത്തിനെ ആദരിച്ചത്.
പിതാവ് ശങ്കരന്റെ പാത പിന്തുടര്‍ന്നാണ് ഇദ്ദേഹവും ഈ ജോലിയിലെത്തിയത്. ഒരു ദിവസം ഏഴോളം മൃതദേഹങ്ങള്‍ ദഹിപ്പിക്കേണ്ടിവരും. ചിലപ്പോള്‍ ഭക്ഷണ സമയത്തായിരിക്കും ശവശരീരം കൊണ്ടുവരുന്നത്. അന്ന് ഭക്ഷണം കഴിക്കാന്‍ പറ്റില്ല. എന്നാലും ജോലി തുടരും. വെസ്റ്റ്ഹില്‍ ശ്മശാനത്തിലാണ് അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ കൂടുതലായി വരുന്നത്. ഇവരെ ദഹിപ്പിക്കേണ്ട ചുമതലയും അജിത്തിനും സഹോദരങ്ങള്‍ക്കുമാണ്. ഒരു മൃതദേഹത്തിന് 1300 രൂപ ലഭിക്കും. അതില്‍നിന്ന് തന്നെ ചകിരി തുടങ്ങിയ ദഹിപ്പിക്കാന്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കണം.
അത് കഴിഞ്ഞ് മാത്രമേ തങ്ങള്‍ക്ക് ചിലവിനുള്ള വക എടുക്കാന്‍ പറ്റുകയുള്ളു. പലപ്പോഴും മിച്ചം വരുന്നത് വളരെ കുറച്ചു മാത്രമാണ്. ഇതുവരെ ഒരു ആനുകൂല്യവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല. കെട്ടിടങ്ങള്‍ പൊളിഞ്ഞു വീഴാറായി. എന്നിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും അജിത് കുമാര്‍ പറയുന്നു. ആദരിക്കല്‍ ചടങ്ങ് ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് ഉദ്ഘാടനം ചെയ്തു.
മാധ്യമപ്രവര്‍ത്തകന്‍ കെ.എഫ് ജോര്‍ജ് അധ്യക്ഷനായ ചടങ്ങില്‍ ലിസ്സാ കോളജ് പ്രിന്‍സിപ്പല്‍ വര്‍ഗീസ് മാത്യു, ഡയറക്ടര്‍ ഫാ: ജിമ്മി ആഞ്ഞിലിത്തോപ്പില്‍, കാംപസ് ഓഫ് കോഴിക്കോടിന്റെ കോഡിനേറ്റര്‍ പ്രകാശ് മാത്യു, ലിസ്സാ കോളജ് എന്‍.എസ്.എസ് മേധാവി ഷാനി എസ്.എസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."