ബേപ്പൂര്‍ തുറമുഖം പൊലിസ് നടപടി ക്രൂരം
ഫറോക്ക്: ബേപ്പൂര്‍ തുറമുഖത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പൊലിസ് നടപടിയാണ് ഇന്നലെ തൊഴിലാളികള്‍ക്കു നേരെയുണ്ടായത്.
തുറമുഖത്ത് ചെറിയ തര്‍ക്കങ്ങളും ലാത്തി വീശലും അറസ്റ്റുമൊക്കെയുണ്ടാകാറുണ്ടെങ്കിലും വന്‍സന്നാഹത്തോടെയുളള പൊലിസ് നടപടി ഇതുവരെയുണ്ടായിട്ടില്ല. കണ്ടയ്‌നര്‍ കയറ്റിറക്കിനു കിട്ടുകൊണ്ടിരുന്ന കൂലി കുറച്ചതിലുളള പ്രതിഷേധസമരത്തിനു നേരെയാണ് പൊലിസ് അതിക്രമം നടത്തിയത്. ബേപ്പൂര്‍ തുറമുഖത്ത് ഭൂരിപക്ഷം സി.ഐ.ടി.യു തൊഴിലാളികളായിട്ടും സര്‍ക്കാറില്‍ നിന്നും പൊലിസില്‍ നിന്നും രക്ഷയുണ്ടായില്ല. ബേപ്പൂര്‍ തുറമുഖത്ത് കണ്ടെയ്‌നര്‍ കയറ്റിറക്കിനു നിശ്ചയിച്ചിരിക്കുന്ന കൂലി മറ്റു തുറമുഖങ്ങളെക്കാള്‍ വളരെ കുറവാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ലക്ഷദ്വീപിലേക്ക് പ്രധാനമായും ചരക്ക് കയറ്റി അയക്കുന്നത് ബേപ്പൂര്‍ തുറമുഖം വഴിയാണ്. തുറമുഖത്തെ തൊഴിലാളികള്‍ക്ക് ഇവിടെയെത്തുന്ന ഉരുകളില്‍ നിന്നും കപ്പലുകളില്‍ നിന്നും ചരക്ക് കയറ്റിറക്കു നടത്തിയാണ് ഉപജീവനം നടത്തുന്നത്.
തൊഴിലാളികള്‍ കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ടു തുറമുഖത്ത് സമരവും പണിമുടക്കും നിരവധി തവണ നടത്തിയിട്ടുണ്ട്. കലക്ടറും ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകളും ചര്‍ച്ച ചെയ്തു അതാത് കാലങ്ങള്‍ക്കനുസൃതമായി കൂലി തര്‍ക്കം പരിഹരിക്കാറാണ് പതിവ്. എന്നാല്‍ കണ്ടെയ്‌നര്‍ വിഷയത്തില്‍ ഏകപക്ഷീയമായ നിരക്കാണ് ഡി.എല്‍.ഒ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ഡെപ്യൂട്ടി കമ്മീഷണര്‍ മെറിന്‍ ജോസഫ്, അസിസ്റ്റന്റ് കമ്മീഷണര്‍മാരായ കെ.പി അബ്ദുല്‍ റസാക്ക്, ഇ.പി പ്രിത്യുരാജ്, സി.ഐമാരായ പ്രമോദ്, രാജേഷ്, തഹസില്‍ദാര്‍ കൂടാതെ ഫറോക്ക്, നല്ലളം, ബേപ്പൂര്‍ മാറാട് എന്നിവടങ്ങളില്‍ നിന്നുളള എസ്.ഐമാരും പോലിസും ബേപ്പൂരിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."