HOME
DETAILS
MAL
കുഴല്‍പണം കവര്‍ച്ച: ഒരാള്‍കൂടി പിടിയില്‍
backup
November 02 2017 | 19:11 PM
താമരശ്ശേരി: കുഴല്‍പണം കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍.കൊടുവള്ളി കല്ലംപ്ലാക്കല്‍ റഹീം(42) നെയാണ് താമരശ്ശേരി എസ്.ഐ സയൂജ്കുമാര് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റുപ്രതികളായ നാലുപേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.
ഈ മാസം 17 ന് സംസ്ഥാന പാതയില്‍ തച്ചംപൊയില്‍ ചാലക്കര ഗവ. യുപി സ്കൂളിനു സമീപത്ത് നിന്ന് സ്കൂട്ടറില്‍ കോരങ്ങാട്ടേക്ക് വരുകയായിരുന്ന കൊടുവള്ളി കിഴക്കോത്ത് താഴെ കുന്നുമ്മല്‍ കാദര്‍ (60)നെ കാറിലും ബൈക്കിലുമായെത്തിയ സംഘം സ്കൂട്ടര്‍ തടഞ്ഞു നിര്‍ത്തി കാറില്‍ കയറ്റിക്കൊണ്ടുപോവുകയും പണം തട്ടിയെടുത്ത് പുല്ലാഞ്ഞിമേട്ടില്‍ ഇറക്കിവിടുകയുമായിരുന്നു.
കുഴല്‍പ്പണ വിതരണത്തിനു കൊണ്ടുപോവുകയായിരുന്ന കാദറിന്റെ ഒന്നര ലക്ഷം രൂപ കവര്‍ച്ച ചെയ്തുവെന്നാണ് പൊലിസിനു നല്കിയ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."